മു​ഖ്യ​മ​ന്ത്രി ഒ​രു “കോ​വി​ഡി​യ​റ്റ്’; മു​ഖ്യ​മ​ന്ത്രി​യെ വി​വ​രി​ക്കാ​ൻ മ​റ്റൊ​രു വാ​ക്കി​ല്ലെ​ന്നു പ​രി​ഹസിച്ച് വി. ​മു​ര​ളീ​ധ​ര​ൻ

 
 
 
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ “കോ​വി​ഡി​യ​റ്റ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ര​ളീ​ധ​ര​ൻ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ വി​വ​രി​ക്കാ​ൻ മ​റ്റൊ​രു വാ​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.



അ​തേ​സ​മ​യം, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നാ​ലാം തി​യ​തി കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് ധ​ര്‍​മ്മ​ട​ത്ത് ന​ട​ത്തി​യ റോ​ഡ് ഷോ ​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് ആ​യ​വ​ര്‍ പാ​ലി​ക്കേ​ണ്ട ഒ​രു നി​യ​മ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പാ​ലി​ച്ചി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment