ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എയുടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ ആക്രമണം! അക്രമിയുടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ല; വെടിവയ്പ്പില്‍ മരിച്ചയാള്‍ തന്നെ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആക്രമണം. ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് ന​രേ​ഷ് യാ​ദ​വി​നും സം​ഘ​ത്തി​നും നേ​ർ​ക്കാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എന്നാൽ അ​ക്ര​മി​യു​ടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ലെ​ന്നാണ് ഡ​ൽ​ഹി പോ​ലീ​സ് പറയുന്നത്. വെ​ടി​വ​യ്പി​ൽ മ​രി​ച്ച​യാ​ൾ ത​ന്നെ​യാ​യി​രു​ന്നു അ​ക്ര​മി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സി​പി ഇം​ഗി​ത് പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു.

മൂന്നഗസംഘമാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​യാ​ൾ എ​ത്തി​യ​തെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സി​പി അ​റി​യി​ച്ചു.

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ന​രേ​ഷ് യാ​ദ​വ് ന​ട​ത്തി​യ വി​ജ​യാ​ഘോ​ഷ റാ​ലി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി എം​എ​ൽ​എ​യു​ടെ നേ​ർ​ക്ക് വ​ധ​ശ്ര​മ​മു​ണ്ടാ​യി​യെ​ന്നാ​യി​രു​ന്നു എ​എ​പി​യു​ടെ പ്ര​തി​ക​ര​ണം.

ത​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ആം ​ആ​ദ്മി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വ് പ്രതികരിച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല.

എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത്. അ​ക്ര​മി​ക​ൾ ഏ​ക​ദേ​ശം നാ​ലു ത​വ​ണ വെ​ടി​യു​തി​ർ​ത്തു. ത​ന്‍റെ വാ​ഹ​ന​വും ആ​ക്ര​മി​ക്ക​പ്പെ​ട്ടെന്ന് അദേഹം പറഞ്ഞു. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി​യാ​ണ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment