ആ​ളു​ക​ൾ കൂ​ടു​ത​ലു​ള്ളി​ട​ത്ത് കോ​വി​ഡ് ജാ​ഗ്ര​ത കു​റ​യു​ന്നു; ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ആ​ളു​ക​ൾ ഒ​രു​മി​ച്ച് കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്നി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ജാ​ഗ്ര​ത കു​റ​യു​ന്ന​താ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

ഹോ​സ്റ്റു​ക​ൾ, ആ​രും നോ​ക്കാ​നി​ല്ലാ​ത്ത പ്രാ​യ​മാ​യ​വ​ർ താ​മ​സി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, പോ​ലീ​സ്എ​ക്സൈ​സ്ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​ക​ൾ, അ​വി​ടെ സേ​നാം​ഗ​ങ്ങ​ളും പ​രി​ശീ​ല​നാ​ർ​ത്ഥി​ക​ളും താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ, ജ​യി​ലു​ക​ൾ തു​ട​ങ്ങി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​യി​ലും മ​റ്റും നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്കെ​ങ്കി​ലും പ​നി​യോ മ​റ്റെ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ക്വാ​റ​ന്‍റൈ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ നി​യ​ന്ത്ര​ണം മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ഡി​എം​ഒ ഡോ.​കെ.​ജെ.​റീ​ന പ​റ​ഞ്ഞു.

ആ​ളു​ക​ൾ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കേ​സു​ക​ൾ കൂ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നാ​ലാ​ണ് അ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment