ഞാ​ൻ… ഉ​ട​ൽ…​ മ​ന​സ് ! ക​ലാ​നി​ല​യ​ത്തി​ലെ പു​തി​യ ത​ല​മു​റ​യും അ​ര​ങ്ങി​ലേ​ക്ക്; തൃശൂരിൽ കാണാം ഞായറാഴ്ച

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ നാ​ട​ക അ​ര​ങ്ങു​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്ത ക​ലാ​നി​ല​യം കു​ടും​ബ​ത്തി​ലെ പു​തി​യ ത​ല​മു​റ​യും അ​ര​ങ്ങി​ലേ​ക്ക്.

ക​ലാ​നി​ല​യം കൃ​ഷ്ണ​ൻ​നാ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഞാ​ൻ…​ഉ​ട​ൽ…​മ​ന​സ്.. എ​ന്ന ഏ​ക​ക​ഥാ​പാ​ത്ര നാ​ട​ക​ത്തി​ൽ ക​ലാ​നി​ല​യം കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൾ ഗാ​യ​ത്രി പ​ത്മ​നാ​ഭ​നാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.

നേ​ര​ത്തെ ക​ലാ​നി​ല​യ​ത്തി​ന്‍റെ ഹി​ഡിം​ബി എ​ന്ന നാ​ട​ക​ത്തി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ ഗാ​യ​ത്രി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം ഏ​ഴി​നു തൃ​ശൂ​ർ റീ​ജ​ണ​ൽ തി​യ​റ്റ​റി​ലാ​ണ് ഞാ​ൻ…​ഉ​ട​ൽ…​മ​ന​സ് എ​ന്ന ഏ​ക​ക​ഥാ​പാ​ത്ര നാ​ട​ക​ത്തി​ന്‍റെ അ​വ​ത​ര​ണം.

മ​ഹാ​ക​വി വ​ള്ള​ത്തോ​ളി​ന്‍റെ കൊ​ച്ചു​സീ​ത എ​ന്ന പ്ര​ശ​സ്ത​മാ​യ ക​വി​ത​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല വ്യാ​ഖ്യാ​ന​മാ​ണ് ഈ ​നാ​ട​കം എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സ്ത്രീ​ശാ​ക്തീ​ക​ര​ണ​മാ​ണ് സാ​രാം​ശം. ഒ​രു മ​ണി​ക്കൂ​റാ​ണ് ദൈ​ർ​ഘ്യം.

സു​രേ​ഷ്ബാ​ബു ശ്രീ​സ്ഥ​യാ​ണ് നാ​ട​ക​ഭാ​ഷ്യം ഒ​രു​ക്കു​ന്ന​ത്. മ​നോ​ജ് നാ​രാ​യ​ണ​നാ​ണ് സം​വി​ധാ​നം. അണിയറയിൽ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, എം.​എം.​സ​ചീ​ന്ദ്ര​ൻ, സു​രേ​ഷ് ന​ന്ദ​ൻ, ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​കു​മാ​ർ, കോ​ട്ട​യ്ക്ക​ൽ മ​ധു എ​ന്നി​വ​രുമുണ്ട്.

വൈ​കീ​ട്ട് ആ​റി​നു പ്ര​ഫ.​എം.​കെ.​സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

തൃ​ശൂ​ർ ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ശ്രീ ​രാ​ധാ​കൃ​ഷ്ണ കോ​ഫി ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ട​ക​ത്തി​ന്‍റെ പാ​സു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും ഓ​ണ്‍​ലൈ​ൻ വ​ഴി​യും പാ​സെ​ടു​ക്കാ​മെ​ന്നും 9387115485, 7012631738 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന​തി​നാ​ൽ കു​റ​ച്ചു പാ​സു​ക​ൾ മാ​ത്ര​മേ ന​ൽ​കു​ന്നു​ള്ളു​വെ​ന്നും അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

 

Related posts

Leave a Comment