കോ​വി​ഡ് ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വാ​വ് മൂ​ർ​ഖ​ൻ പാ​മ്പു​മാ​യെ​ത്തി ; പോലീസ്‌ ആ​ദ്യം ഒ​ന്നു ഞെ​ട്ടി, പിന്നെ കൗ​തു​കം

മു​ക്കം: കോ​വി​ഡ് ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വാ​വ് മൂ​ർ​ഖ​ൻ പാ​മ്പു​മാ​യി എ​ത്തി​യ​ത് പോ​ലീ​സു​കാ​ർ​ക്ക് കൗ​തു​ക​മാ​യി.

താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ഓ​ഫി​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ ക​രീ​മാ​ണ് മു​ക്കം പോ​ലീ​സ‌്സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള പ​രി​ശോ​ധ​ന​യി​ൽ പെ​ട്ട​ത്.

പാ​മ്പു​മാ​യി എ​ത്തി​യ യു​വാ​വി​നെ ക​ണ്ട് പോ​ലീ​സ് ആ​ദ്യം ഒ​ന്നു ഞെ​ട്ടി. പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഓ​മ​ശേ​രി​യി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി​യ പു​ല്ലാ​ണി മൂ​ർ​ഖ​ൻ പാ​മ്പാ​ണ് ഇ​തെ​ന്നും ഇ​യാ​ൾ ഫോ​റ​സ്റ്റ് ഓ​ഫി​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും മ​ന​സി​ലാ​യ​ത്.

പാ​മ്പു​മാ​യി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ര്യ​മ​റി​ഞ്ഞ​തോ​ടെ പോ​ലീ​സു​കാ​ർ​ക്കും കൗ​തു​ക​മാ​യി. പാ​മ്പി​നെ കൈ​യി​ലെ​ടു​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം പോ​ലീ​സു​കാ​രും പാ​ഴാ​ക്കി​യി​ല്ല.

പോ​ലീ​സു​കാ​രു​ടെ കാ​ഴ്ച​ക​ൾ​ക്കും ഫോ​ട്ടോ എ​ടു​ക്ക​ലും ക​ഴി​ഞ്ഞ​തോ​ടെ ക​രിം പാ​മ്പു​മാ​യി താ​മ​ര​ശേ​രി​ ഫോ​റ​സ്റ്റ് ഓ​ഫീസി​ലേ​ക്ക് പോ​യി.

Related posts

Leave a Comment