കുട്ടികൾക്ക് വാക്സിൻ! പരീക്ഷണം പൂർത്തിയാക്കിയ ശേഷം മതി; ഇല്ലെങ്കില്‍ ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

ഇ​ക്കാ​ര്യ​ത്തി​ൽ തി​ടു​ക്കം കൂ​ട്ടേ​ണ്ട കാ​ര്യ​മി​ല്ല. രാ​ജ്യം മു​ഴു​വ​ൻ അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​ന്ത്ര​ണ്ടി​നും പ​തി​നെ​ട്ടിനും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി അ​മ്മ വ​ഴി​യും, എ​ട്ടു വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​യു​ടെ മാ​താ​വും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് കോ​ട​തി കു​ട്ടി​ക​ളു​ടെ വാ​ക്സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​ണ് കാ​ര്യ​മാ​യി വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​ർ​ജി.

ജ​സ്റ്റീ​സു​മാ​രാ​യ ഡി.​എ​ൻ. പ​ട്ടേ​ൽ, ജ്യോ​തി സിം​ഗ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി കേ​സ് വീ​ണ്ടും സെ​പ്റ്റം​ബ​ർ ആ​റി​ന് പ​രി​ഗ​ണി​ക്കും.

കു​ട്ടി​ക​ളി​ലു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വാ​ക്സി​ന് വി​ദ​ഗ്ധ സ​മി​തി അ​നു​മ​തി ന​ൽ​കി​യ ശേ​ഷം കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ന​യ​ത്തി​ന് രൂ​പം ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ധ​രി​പ്പി​ച്ചു.

അ​തി​നി​ടെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് സ​മ​യ​പ​രി​ധി നി​ർ​ണ​യി​ക്കാ​ൻ ആ​കി​ല്ലെ​ന്നും തി​ടു​ക്കം വേ​ണ്ടെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

Related posts

Leave a Comment