ഇനി നടക്കാം, വിപിന്  ഈസിയായി..!  കോട്ടയം മെഡിക്കൽ കോളജിലെ മൂലകോശ ശസ്ത്രക്രിയ വിജയം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ന​ട​ത്തി​യ മു​ഴു​വ​ൻ മൂ​ല​കോ​ശ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​രം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 15 മൂ​ല​കോ​ശ ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​ത്. ഒ​ടു​വി​ലാ​യി കു​മ​ര​കം സ്വ​ദേ​ശി​യ്ക്കാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

കു​മ​ര​കം വ​ള്ളി​ച്ചി​റ സ്വ​ദേ​ശി വി​പി​ന്‍റെ കാ​ൽ​മു​ട്ടി​നു​ള്ളി​ലെ മൃ​ദ​ലാ​സ്ഥി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് മൃ​ദു​ലാ​സ്ഥി ശ​സ്ത്ര​ക്രിയ ചെ​യ്യു​ന്ന​തി​ന് മൂ​ല​കോ​ശം നി​ർ​ണി​ക്കാ​ൻ അ​സ്ഥി​രോ​ഗ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ടു​പ്പെ​ല്ലി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ച്ച് പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ഴി മൂ​ല​കോ​ശം നി​ർ​മി​ച്ച് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തീക​രി​ച്ചു.

ഒ​ന്ന​ര വ​ർ​ഷം മു​ന്പ് കു​ഴി​യി​ൽ വീ​ണ് വി​പി​ന്‍റെ വ​ല​ത് കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ മൃ​ദു​ലാ​സ്ഥി​ക്ക് പ​രി​ക്കു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ൽ പ​രി​ക്ക് സം​ഭ​വി​ച്ചാ​ൽ മു​ട്ടു​ചി​ര​ട്ട മാ​റ്റി വ​യ്ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഭാ​വി​യി​ൽ അ​ത് ദോ​ഷ​ക​ര​മാ​വു​മെ​ന്ന​ത് കൊ​ണ്ടും പ്രാ​യം കു​റ​വാ​യ​തു മൂ​ല​വുമാണ് മൂ​ല​കോ​ശം നി​ർ​മി​ച്ച് മൃ​ദു​ലാ​സ്ഥി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തി​രു​മാ​നി​ച്ച​ത്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​എ. തോ​മ​സി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ആ​ർ​ത്രോ​സ്കോ​പ്പ് സ​ർ​ജ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​നി​ഷാ​ര മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ശസ്ത്രക്രിയ പൂ​ർ​ത്തീക​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ല​കോ​ശം നി​ർ​മി​ച്ച് മൃ​ദുലാ​സ്ഥി​ക​ളു​ടെ ശ​സ്ത്ര​ക്രിയ ന​ട​ത്തു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്ന​ര മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ ആ​ർ​എ​സ്ബി​വൈ പ്ര​കാ​രം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ​ത്.

Related posts