കോ​വി​ഡ് പ​ട്ടി​ണി​യി​ലാ​ക്കി! വി​ശ​പ്പ് മാ​റ്റാ​ൻ 15 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​റ്റ പി​താ​വ് അ​റ​സ്റ്റി​ൽ; വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് 45,000 രൂ​പ​യ്ക്ക്‌

ദി​സ്പു​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മു​ഴു​പ​ട്ടി​ണി​യാ​യ​തി​നാ​ൽ 15 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച പി​താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാ​മി​ലാ​ണ് സം​ഭ​വം.

45,000 രൂ​പ​യ്ക്കാ​ണ് അ​ദ്ദേ​ഹം കു​ഞ്ഞി​നെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. കൊ​ക്രാ​ജ​ര്‍ ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ദീ​പ​ക് ബ്ര​ഹ്മ എ​ന്ന​യാ​ളാ​ണ് കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ഗു​ജ​റാ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ദീ​പ​ക് ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് കു​ട്ടി ജ​നി​ച്ച​ത്. ജോ​ലി​യി​ല്ലാ​തെ മു​ഴു പ​ട്ടി​ണി​യാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കു​ഞ്ഞി​നെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജൂ​ലൈ ര​ണ്ടി​നാ​ണ് ദീ​പ​ക് ര​ണ്ടു സ്ത്രീ​ക​ള്‍​ക്ക് കു​ഞ്ഞി​നെ വി​റ്റ​ത്. സം​ഭ​വം അ​റി​ഞ്ഞ ദീ​പ​കി​ന്‍റെ ഭാ​ര്യ​യും ഗ്രാ​മ​വാ​സി​ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യു​വാ​വി​നെ​യും ര​ണ്ട് സ്ത്രീ​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്തി​ന് കേ​സെ​ടു​ത്തു. കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ത​ങ്ങ​ള്‍ കു​ഞ്ഞി​നെ വാ​ങ്ങി​യ​തെ​ന്ന് അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment