കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​പ​ന ശേ​ഷി​! രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ക്കാ​മെ​ന്ന് പ​ഠ​നം; ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം കൊ​വി​ഷീ​ൽ​ഡ്, കൊ​വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും ബാ​ധി​ക്കാൻ സാധ്യതയുണ്ടെന്ന് പ​ഠ​ന റിപ്പോർട്ട്.

ഡ​ൽ​ഹി എ​യിം​സ്, നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ (എ​ൻ​സി​ഡി​സി) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഡെ​ൽ​റ്റ വ​ക​ഭേ​ദം ബ്രി​ട്ട​നി​ൽ നി​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ൽ​ഫ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച ശേ​ഷ​വും ക​ടു​ത്ത പ​നി​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ച്ച്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 63 പേ​രി​ലാ​ണ് എ​യിം​സ് പ​ഠ​നം ന​ട​ത്തി​യ​ത്.

ഇ​തി​ൽ 36 പേ​രും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ച​വ​രാ​ണ്. ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​രി​ൽ 60 ശ​ത​മാ​നം പേ​ർ​ക്കും ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച​വ​രി​ൽ 76.9 ശ​ത​മാ​നം പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment