രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ്! രോ​ഗ മു​ക്ത​നാ​യ​വ​രി​ൽ വീ​ണ്ടും കോ​വി​ഡ് വ​രാ​മെ​ന്ന് റി​പ്പോ​ർ​ട്ട്

രോ​ഗ മു​ക്ത​നാ​യ​വ​രി​ൽ വീ​ണ്ടും കോ​വി​ഡ് വ​രാ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ചൈ​ന​യി​ലു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​വ​ർ​ക്ക് വീ​ണ്ടും കോ​വി​ഡ് പോ​സി​റ്റീ​സ് ആ​യ​ത്.

ഏ​റ്റ​വും അ​വ​സാ​നം ബ്രി​ട്ട​നി​ലാ​ണ് രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ കോ​വി​ഡ് വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച​ത്. 31 വ​യ​സു​ള്ള വീ​ട്ട​മ്മ​യ്ക്കാ​ണ് ഇ​വി​ടെ രോ​ഗം വ​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ രണ്ടു ത​വ​ണ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത്.

യു​എ​സി​ലെ 25 വ​യ​സു​കാ​ര​നാ​ണ് രോ​ഗ​മു​ക്തി​ക്ക് ശേ​ഷം വീ​ണ്ടും കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നെ​വേ​ദ സ്റ്റേ​റ്റി​ലെ റെ​നോ ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​ണ് രോ​ഗം വീ​ണ്ടും ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

നേ​രി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. രോ​ഗ ഭേ​ദ​പ്പെ​ട്ട​ശേ​ഷം മേ​യ് മാ​സ​ത്തി​ൽ വീ​ണ്ടും കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഹോ​ങ്കോം​ഗി​ൽ 33 കാ​ര​നാ​യ യു​വാ​വി​ന് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി നാ​ല​ര​മാ​സ​ത്തി​ന് ശേ​ഷം വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചൈ​ന​യി​ലെ ഹൂ​ബെ​യ് പ്ര​വി​ശ്യ​യി​ല്‍ 68 കാ​രി​യ്ക്ക് ഡി​സം​ബ​റി​ലാ​ണ് കൊ​റോ​ണ ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ മു​ക്തി നേ​ടി ആ​റ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും ഇ​വ​ർ കോ​വീ​ഡ് സ്ഥി​രീ​ക​രി​ച്ചു.

ലോ​ക​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വീ​ണ്ടും കോ​വി​ഡ് വ​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ രോ​ഗം വ​ന്നു​പോ​യ​വ​രി​ൽ വീ​ണ്ടും രോ​ഗം വ​രു​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ‌​സി‌​എം‌​ആ​ർ) പ​റ​ഞ്ഞു.

10,000 പേ​രി​ൽ നാ​ലു പേ​ർ​ക്ക് മാ​ത്ര​മാ​ണ് വീ​ണ്ടും രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യെ​ന്നു വെ​യ്ൽ കോ​ർ​ണ​ൽ മെ​ഡി​സി​ൻ ഖ​ത്ത​ർ ത​യാ​റാ​ക്കി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment