മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നായികയുടെ വീട്ടില്‍ റെയ്ഡ്! നടുക്കത്തില്‍ സിനിമാലോകം; റിയയുടെ വീട്ടിലും റെയ്ഡ്‌; സുശാന്തിന്റെ ഹൗസ് മാനേജര്‍ കസ്റ്റഡിയില്‍

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് താ​രം റി​യ​യു​ടെ​യും ക​ന്ന​ഡ താ​രം രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ​യും വീ​ടു​ക​ളി​ൽ റെ​യ്ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ്. നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​ന്‍ സ​യി​ദ് വി​ല​ത്ര​യ്ക്ക് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്‍​സി​ബി സം​ഘം സു​ശാ​ന്തി​ന്‍റെ ഹൗ​സ് മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളെ രാ​വി​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​ക്കും സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യ്ക്കും സ​യി​ദ് വി​ല​ത്ര ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു​വെ​ന്ന് എ​ന്‍​സി​ബി സം​ഘം ക​ണ്ടെ​ത്തി.

ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. താ​ന്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും സു​ശാ​ന്തി​നെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്നും താ​ന്‍ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും റി​യ ചി​ക്ര​വ​ര്‍​ത്തി പ​റ​ഞ്ഞി​രു​ന്നു.

ചോദ്യം ചെയ്യലിന് ഹാജരായില്ല, പിന്നാലെ റെയ്ഡ്

രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ​ബം​ഗു​ലൂ​രു എ​ല​ഹ​ങ്ക​യി​ലെ ഫ്ലാ​റ്റി​ലാ​ണ് റെ​യ്ഡ്. രാ​ഗി​ണി ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നി​ല്ല. മ​യ​ക്കു​മ​രു​ന്ന കേ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ന​ടി​യു​ടെ ഭ​ർ​ത്താ​വാ​യ ആ​ർ​ടി​ഒ ഓ​ഫീ​സ​റോ​ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​രു​ന്നു.

ഹാ​ജ​രാ​കാ​ന്‍ രാ​ഗി​ണി ദ്വി​വേ​ദി കൂ​ടു​ത​ല​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​ന്നു ത​ന്നെ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ന​ടി​യു​ടെ വീ​ട്ടി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ സു​ഹൃ​ത്താ​യ ര​വി ശ​ങ്ക​ര്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

മമ്മൂട്ടി -മോഹൻലാൽ ചിത്്രങ്ങളിൽ

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ന​ടി​യ്ക്കെ​തി​രെ നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഫേ​സ് ടു ​ഫേ​സ്, മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​ണ്ഡാ​ഹാ​ർ, പു​തു​മു​ഖ​ങ്ങ​ൾ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ രാ​ഗി​ണി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ന​ടി സ​ഞ്ജ​ന ഗ​ൽ​റാ​ണി​യോ​ടും ക്രൈം ​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് അ​ട​ക്ക​മു​ള്ള സം​വി​ധാ​യ​ക​ർ ത​ങ്ങ​ൾ​ക്ക് ചി​ല വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും സി​സി​ബി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​വു​ക​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു​ണ്ട്.

Related posts

Leave a Comment