ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്‌സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സിനുകളെന്ന് പഠനം.

ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്.

ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു.

എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു.

ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്പോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്.

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നേരത്തെ കണ്ടെത്തിയിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കോവിഡ് രോഗികളിലും ഇരു വാക്സിനുകളും നല്ല പ്രതിരോധം നല്‍കുന്നവെന്നായിരുന്നു കണ്ടെത്തല്‍.

രോഗ ലക്ഷണമുള്ളവരില്‍ ആസ്ട്രാസെനെക്ക 67 ശതമാനവും ഫൈസര്‍ 88 ശതമാനവും സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു പഠനം.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ പഠനമാണെന്നാണ് വിലയിരുത്തല്‍.

Related posts

Leave a Comment