പൂജയ്ക്കിടെ വളരെ വിലപിടിച്ച സ്വര്‍ണാഭരണം വിഴുങ്ങി പശു ! ഒടുവില്‍ മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ…

പൂജ നടക്കുന്നതിനിടെ പശു സ്വര്‍ണ മാല വിഴുങ്ങിയതിനെത്തുടര്‍ന്ന് മാല വീണ്ടെടുത്തത് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സിയിലാണ് അപൂര്‍വ സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്.

ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വര്‍ണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു.

പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 80,000 രൂപയുടെ സ്വര്‍ണമാലയും പശുവിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തു.

പൂജയ്ക്കു ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്. സ്വര്‍ണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്ഡേ പറഞ്ഞു.

പശു സ്വര്‍ണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സ്ഥിരീകരിച്ചു.

സ്‌കാനിംഗിന് വിധേയമാക്കി നടത്തി സ്വര്‍ണത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വര്‍ണം പുറത്തെടുത്തു.

പുറത്തെടുത്തപ്പോള്‍ മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment