പൂജയ്ക്കിടെ വളരെ വിലപിടിച്ച സ്വര്‍ണാഭരണം വിഴുങ്ങി പശു ! ഒടുവില്‍ മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ…

പൂജ നടക്കുന്നതിനിടെ പശു സ്വര്‍ണ മാല വിഴുങ്ങിയതിനെത്തുടര്‍ന്ന് മാല വീണ്ടെടുത്തത് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സിയിലാണ് അപൂര്‍വ സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്. ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വര്‍ണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 80,000 രൂപയുടെ സ്വര്‍ണമാലയും പശുവിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തു. പൂജയ്ക്കു ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്. സ്വര്‍ണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്ഡേ പറഞ്ഞു. പശു സ്വര്‍ണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍…

Read More

വൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്‍; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…

ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി. വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന്‍ മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു. കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല. രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍…

Read More

സോഷ്യല്‍മീഡിയയിലുടെ പരിചയം സ്ഥാപിക്കും ! പിന്നീട് രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടും; പിന്നെ സംഭവിക്കുന്നത്…

സോഷ്യല്‍മീഡിയയുടെ സഹായത്തോടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തില്‍ പുഴുക്കുത്തായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയ വഴി ഉള്ള ചാറ്റും ഒളിച്ചോട്ടവും നിത്യ സംഭവം ആകുമ്പോള്‍ ഇപ്പോള്‍ വളരെ വ്യത്യസ്ഥ വഴികളിലൂടെ പെണ്‍കുട്ടികളില്‍ നിന്നും വിലപ്പെട്ട സാധനം കവരുന്ന വിരുതന്മാരുടെ പണി അറിഞ്ഞു ഞെട്ടുകയാണ് മയ്യനാട് പോലീസുകാര്‍. മയ്യനാട് ഉള്ള പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുളത്തുപ്പുഴ സ്വദേശികള്‍ ആയ സിജിന്‍,ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരുടെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫ്രീക്കന്മാരുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് സിജിനും,ഷാനും വലയില്‍ ആക്കുന്നത്. ഫ്രീക്കന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടു മയ്യനാട് ഉള്ള പെണ്‍കുട്ടിയെ സിജിന്‍ വലയിലാക്കി. സിജിന്‍ ചാറ്റിലൂടെയും ഫോണ്‍ കോള്‍ വഴിയും പെണ്‍കുട്ടിയുമായി അടുത്തു. തന്റെ ചില ഫോട്ടോയും ഇതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റ കാമുകന്…

Read More

ഓട്ടോക്കൂലി നല്‍കാന്‍ കാശില്ല രണ്ട് പവന്റെ മാലയും മൊബൈലും നല്‍കി യാത്രക്കാരന്‍ സ്ഥലംവിട്ടു ! ഫോണിലെ നമ്പരുകണ്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഓട്ടോക്കൂലി നല്‍കാന്‍ കാശില്ലാത്തതിനെത്തുടര്‍ന്ന് രണ്ടു പവന്റെ മാലയും മൊബൈല്‍ ഫോണും നല്‍കി സ്ഥലം വിട്ട് യാത്രക്കാരന്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവത് ഇപ്പോള്‍ യാത്രക്കാരനെ അന്വേഷിച്ച് നടക്കുകയാണ്. തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് രാത്രി 10.30-നാണ് പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നല്‍കാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ ഈ അനുഭവം രേവത് ഇയാളോടു പറഞ്ഞു. ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു.ഉടനെ ഇത് ഓട്ടോക്കാരനു കൊടുക്കാമെന്ന് പറഞ്ഞ് സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇയാള്‍ അവരെ കാട്ടി. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ടെംപിള്‍ പൊലീസ്, യാത്രക്കാരന്റെ മൊബൈലില്‍ നിന്നും ബന്ധുവിന്റെ നമ്പര്‍ എടുത്തു വിളിച്ചു. ഇയാള്‍…

Read More

പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല അഞ്ചു വര്‍ഷത്തിനു ശേഷം ചാണകത്തില്‍ നിന്ന് തിരികെക്കിട്ടി ! മാലയുടെ ഉടമയെ ചാണകം വാങ്ങിയ അധ്യാപക ദമ്പതികള്‍ കണ്ടെത്തിയതിങ്ങനെ…

ചടയമംഗലം: ഇതിനെയൊക്കെ അദ്ഭുതമെന്നോ ഭാഗ്യമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. ദുരൂഹസാഹചര്യത്തില്‍ കാണാതായ അഞ്ച് പവന്റെ താലിമാല രണ്ടു വര്‍ഷത്തിനു ശേഷം ലഭിച്ചതു ചാണകത്തില്‍ നിന്ന്. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ മാലയാണ് രണ്ടു വര്‍ഷം മുമ്പ് കാണാതെ പോയത്. അദ്ധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറു മാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ അഞ്ചിനു ചാണകത്തിനിടയില്‍ നിന്നു താലിയും മാലയും ലഭിച്ചു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കി. കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് രണ്ടു വര്‍ഷത്തെ…

Read More

സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തി ! ജീവനക്കാരന്‍ സ്വര്‍ണാഭരണങ്ങള്‍ കാട്ടുന്നതിനിടെ കൈയ്യില്‍ കിട്ടിയ മാലയുമായി കടയില്‍ നിന്നും ഇറങ്ങിയോടി; അടിമാലിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ ഇങ്ങനെ

ഇടുക്കി: സ്വര്‍ണം വാങ്ങാനെന്നു പറഞ്ഞ് ജ്യൂവല്ലറിയിലെത്തിയ ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാലയുമായി കടയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കല്‍ സനീഷിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ഛ വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലാണ് സംഭവം നടന്നത്. വൈകുന്നേരത്തോടെ കടയിലെത്തിയ യുവാവ് വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയ കളക്ഷനുകള്‍ എത്തിക്കാനും കൂടുതല്‍ ആവശ്യമുണ്ടെന്ന് കടയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കടയുടമ മറ്റൊന്നുമില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കിട്ടിയ മാലയുമായി പുറത്തേക്ക് ഓടുകയായിരുന്നു.

Read More

ചികിത്സാ സഹായം തേടി കൊച്ചിയിലെ വീട്ടിലെത്തിയ അമ്മയും മകളും ഒന്നാന്തരം തട്ടിപ്പുകാര്‍ ! വീട്ടില്‍ നിന്നു പൊക്കിയത് ഒന്നര പവന്റെ മാല; സംഭവം ഇങ്ങനെ…

ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊച്ചി എളമക്കരയിലുള്ള വീട്ടിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റിലായി. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ജിജി, മകള്‍ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച മാല ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ വച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു. ആ സമയം എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Read More