ലൈംഗിക ബന്ധത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചതുകൊണ്ടു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ല! പ്രതിയുടെ ജീ​വ​പ​ര്യ​ന്തം റദ്ദാക്കി

കൊ​ച്ചി: ക​ല്യാ​ണം ക​ഴി​ക്കി​ല്ലെ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ച് സ്ത്രീ​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യോ ലൈം​ഗി​ക കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സ്ത്രീ​യു​ടെ അ​ധി​കാ​ര​ത്തെ വ്യാ​ജ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്താ​ലേ പ്ര​തി​ക്കെ​തി​രെ വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കു​റ്റം നി​ല​നി​ല്‍​ക്കൂ​വെ​ന്ന് ഹൈ​ക്കോ​ട​തി.

വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെതിരെ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യും പി​ഴ​യും റ​ദ്ദാ​ക്കി വെ​റു​തേ വി​ട്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഇ​ര​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ശേ​ഷം പ്ര​തി മ​റ്റൊ​രു ക​ല്യാ​ണം ക​ഴി​ച്ചു​വെ​ന്ന​തുകൊ​ണ്ടു മാ​ത്രം വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കു​റ്റം ചു​മ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​ക്കെ​തി​രെ രാ​മ​ച​ന്ദ്ര​ന്‍ ന​ല്‍​കി​യ അ​പ്പീ​ല്‍് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment