തെ​ങ്ക​ര​യി​ൽ സി​പി​ഐ വോട്ട് യുഡിഎഫിന്;  നറുക്കെടുപ്പിൽ ലീ​ഗി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​രപഞ്ചായത്തി​ൽ യു​ഡി​എ​ഫ് വി​ജ​യം നേ​ടി​യ​തോ​ടെ ലീ​ഗി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. നറു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ലീ​ഗി​ലെ എ. ​സ​ലീ​ന​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. വി​പ്പ് ലം​ഘി​ച്ച സി​പി​ഐ അം​ഗം പ്ര​സ​ന്ന യു​ഡി​എ​ഫി​നൊ​പ്പം നി​ന്നു.

പ​തി​നേ​ഴ് അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ സി​പി​എം-​ഏ​ഴ്, സി​പി​ഐ-​ഒ​ന്ന്, കോ​ണ്‍​ഗ്ര​സ്-​ര​ണ്ട്, ലീ​ഗ്-​അ​ഞ്ച്, ബി​ജ​പി-​ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. സി​പി​ഐ​യു​ടെ പി​ന്തു​ണ ഏ​ഴം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ അം​ഗ​ബ​ല​ത്തി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ടോ​സി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം അ​നു​കൂ​ല​മാ​വു​ക​യാ​യി​രു​ന്നു. വെ​ള്ളാ​രം​കു​ന്ന് പ​തി​മൂ​ന്നാം വാ​ർ​ഡ് അം​ഗം സ​ലീ​ന​ക്കാ​ണ് മു​ന്ന​ണി​ധാ​ര​ണ​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദമെ​ന്യെ ജ​ന​വി​ക​സ​ന​ത്തി​നാ​യി അ​ധി​കാ​രം വി​നി​യോ​ഗി​ക്കു​മെ​ന്ന് സ്ഥാ​നാ​രോ​ഹ​ണ​ത്തിനു ശേഷം സ​ലീ​ന പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ഹാ​ര​മ​ണി​യി​ച്ചു. കു​മ​രം​പു​ത്തൂ​ർ ഹൗ​സിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് മൂ​ർ​ച്ഛി​ച്ച സി​പി​എം, സി​പി​ഐ ചേ​രി​പ്പോ​രി​ൽ പ്ര​തി​കാ​രം തീ​ർ​ക്കു​ക​യെ​ന്നോ​ണ​മാ​ണ് സി​പി​ഐ തെ​ങ്ക​ര​യി​ൽ സി​പി​എ​മ്മി​ന്‍റെ കാ​ലു​വാ​രി​യ​ത്. ബി​ജെ​പി വി​ട്ടു​നി​ന്ന​തോ​ടെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​നി​ല്ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ വി​പ്പു​പോ​ലും ലം​ഘി​ച്ചാ​ണ് സി​പി​ഐ അം​ഗം യു​ഡി​എ​ഫി​ന് താ​ങ്ങാ​യ​ത്.

വി. പ്രസന്നയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി​പി​ഐ നേതൃത്വം അറിയിച്ചു. തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സി ​പി​എം പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​ൻ സി.​എ​ച്ച്.​മു​ഹ​മ്മ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മാ​ന​മാ​യാ​ണ് ആ​വ​ർ​ത്തി​ച്ച​തെ​ങ്കി​ലും ന​റു​ക്കെ​ടു​പ്പ് സി​പി​എം പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​ന് അ​നു​കൂ​ല​മാ​വു​ക​യാ​യി​രു​ന്നു.

Related posts