ഫേസ്ബുക്കിലൂടെ പ്രണയത്തിലായി! പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം ഇങ്ങനെ…

നി​ല​ന്പൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ദേ​ശ​മം​ഗ​ലം കൊ​ട്ട​ന്പ​ത്തൂ​ർ പ​ള്ളി​ക്ക​ൽ പ​ള്ളം നാ​യാ​ട്ടു​വ​ള​പ്പി​ൽ അ​ബ്ദു​ൾ റ​ഹീ (27)മി​നെ​യാ​ണ് നി​ല​ന്പൂ​ർ സി​ഐ കെ.​എം ബി​ജു​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ അ​ബ്ദു​ൾ റ​ഹീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28നാ​ണ് സം​ഭ​വം. ദു​ബാ​യി​യി​ൽ ജോ​ലി​യു​ണ്ടെ​ന്നും വ​ലി​യ ശ​ന്പ​ള​മു​ണ്ടെ​ന്നും ഫേ​സ്ബു​ക്കി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പ്ര​ണ​യം ന​ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.

ആ​ദ്യം ബം​ഗ​ളു​രൂ​വി​ലും പി​ന്നീ​ട് ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്കും പോ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ മും​ബൈ​യി​ലേ​ക്കും ക​ട​ന്നി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ബ്ദു​ൾ റ​ഹീം വ​ല​യി​ലാ​യ​ത്.

ഗ​ൾ​ഫി​ലേ​ക്കു പോ​യി​രു​ന്ന ഇ​യാ​ൾ ജോ​ലി ശ​രി​യാ​കാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ടൂ​റി​സ്റ്റ് ബ​സി​ൽ ക്ലീ​ന​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി ഫേ​സ് ബു​ക്കി​ലൂ​ടെ പ്ര​ണ​യം ന​ട​ത്തി​യ​ത്.

യു​വാ​വി​നെ​തി​രേ പോ​ക്സോ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ​വ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു​വാ​വി​നെ ഇ​ന്നു നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts