തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബര്‍ ടീമില്‍ പൊട്ടിത്തെറി, മൂന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു.ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് സൈബര്‍ ടീമില്‍ നിന്നു വിട്ടുപോയത്. സൈബര്‍ ടീമിന്റെ മേല്‍നോട്ടം വഹിക്കുന്ന എം.വി. നികേഷ്കുമാറിന്റെ രീതികളിലുള്ള വിയോജിപ്പു കാരണമാണ് മൂന്നുപേരും സൈബര്‍ ടീം വിട്ടതെന്നാണു ലഭിക്കുന്ന സൂചന.
കെ.വി. സുധാകരന്, കെ.മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് സൈബര്‍ ടീം വിട്ടത്.സൈബര്‍ പ്രചാരണത്തില്‍ നികേഷ് കുമാര്‍ ആസൂത്രണം ചെയ്ത പല രീതികളും പാളിയെന്നാണ് വിമര്‍ശനം.മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇതില്‍ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഏറെ നാളായി സിപിഎമ്മിന്റെ സൈബര്‍ പ്രചാരണത്തിന് ചുക്കാന്പിടിച്ചുവരുന്നത് നികേഷ് കുമാറായിരുന്നു.
