കോട്ടയം: സ്ത്രീകളുടെ താത്പര്യങ്ങൾക്കായി യുവാക്കളെ എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു വ്യാപകമാകുന്നതായി റിപ്പോർട്ട്. വിവിധ ജില്ലകളിലായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനം. ഫ്ളാറ്റ്, ലോഡ്ജ് തുടങ്ങിയവ കേന്ദ്രീകരിച്ചാണു പ്രവർത്തനം. ലൈംഗിക താത്പര്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് പണം വാങ്ങി ആണുങ്ങളെ എത്തിക്കുന്നത്.
27-35 വയസുവരെയുള്ളവരെയാണ് എത്തിച്ചുനല്‍കുന്നത്. പുരുഷന്മാരെ നോക്കി സെലക്ട് ചെയ്യാന്‍ വരെ അവസരമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഇതിനായി ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇടനിലക്കാരായി നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മുഖേനെയാണ് കച്ചവടം. റീല്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ച് രംഗത്തു വരുന്ന ഇവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പും സജീവമാണ്.
മണിക്കൂറിന് 2,500 രൂപയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നത്. പറയുന്ന സ്ഥലത്ത് ആളെ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണവും സംഘങ്ങള്‍ തന്നെ ഒരുക്കും. പുരുഷന്മാർക്ക് സ്ത്രീകളെ എത്തിച്ചുനൽകുന്നതിലും ഇത്തരം സംഘങ്ങൾ സജീവമാണ്. സമൂഹ മാധ്യമങ്ങള്‍ സൈബര്‍ പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതിനിടയിലാണ് ഇത്തരം സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം.
