ത​ത്ത​മ്മേ പൂ​ച്ച​പൂ​ച്ച… എ​ക്സാ​ലോ​ജി​ക് വി​വാ​ദ​ത്തി​ൽ എ​ന്ത് മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​ണി​ക​ളെ നേ​തൃ​ത്വം പ​ഠി​പ്പി​ക്കും; സിപിഎം ലോ​ക്ക​ൽ, ബ്രാ​ഞ്ച് ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണ ക്ലാ​സ്


തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ക്സാ​ലോ​ജി​ക് വി​വാ​ദം ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ സി​പി​എം നേ​തൃ​ത്വം. രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ പ്ര​ശ്ന​മാ​ണെ​ന്നും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ലോ​ക്ക​ൽ, ബ്രാ​ഞ്ച് ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും.

ജ​ന​ങ്ങ​ൾ സം​ശ​യം ചോ​ദി​ച്ചാ​ൽ എ​ന്ത് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് താ​ഴെ​ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദാ​യ നി​കു​തി സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് മു​ത​ൽ എ​സ്എ​ഫ്ഐ​ഒ യു​ടെ അ​ന്വേ​ഷ​ണം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​ക്കി​നെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് വ​രു​ത്താ​നാ​ണ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​യാ​ത്ത​തെ​ന്താ​ണെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും എ​ന്ത് മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​ണി​ക​ളെ നേ​തൃ​ത്വം പ​റ​ഞ്ഞ് പ​ഠി​പ്പി​ക്കും.

അ​തേ​സ​മ​യം എ​ക്സാ​ലോ​ജി​ക്കി​നെ​തി​രെ​യു​ള്ള എ​സ്എ​ഫ്ഐ​ഒ യു​ടെ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ക​രി​മ​ണ​ൽ ക​ന്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ആ​ലു​വ​യി​ലെ ഓ​ഫീ​സി​ലും സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ഐ​ഡി​സി) ആ​സ്ഥാ​ന​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ​ഒ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 അ​ടു​ത്ത​പ​ടി​യാ​യി വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

 

Related posts

Leave a Comment