ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മെ​ന്ന് വി​മ​ർ​ശ​നം; ബിജെപി ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…


ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം സ​മി​തി​ക​ളി​ലൊ​ന്ന് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​തി​നാ​ൽ സി​പി​എം കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മെ​ന്ന് വി​മ​ർ​ശ​നം. ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി​യാ​ണ് 7 അം​ഗ​ങ്ങ​ളു​ള്ള കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത്. സി​സി​സി സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​കു​മാ​റാ​ണ് ഇ​തി​ന്‍റെ അ​ധ്യ​ക്ഷ​ൻ.

അ​തേ സ​മ​യം 9 അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ല​ഭി​ച്ച​തു​മി​ല്ല. ഇ​താ​ണ് സി​പി​എം-​കോ​ണ്‍​ഗ്ര​സ് ധാ​ര​ണ​യെ​ന്ന് ബി​ജെ​പി ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സ്ഥി​രം സ​മി​തി​ക​ളി​ൽ 5 എ​ണ്ണം സി​പി​എ​മ്മി​ന് ല​ഭി​ച്ചു.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ പി.​സി​ന്ധു​വാ​ണ് ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍. മ​റ്റെ​ല്ലാ സ്ഥി​രം സ​മി​തി​ക​ളി​ലേ​ക്കും മ​ത്സ​രം ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് ബി​ജെ​പി അം​ഗം കെ.​ബി​ന്ദു​വും സി​പി​എ​മ്മി​ലെ കെ.​എ​ൻ.​ല​ഷ്മ​ണ​നും മ​ത്സ​രി​ച്ചു. ല​ക്ഷ്മ​ണ​നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി എ​സ്.​ജി മു​കു​ന്ദ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി പി.​ജി​ഷ​യും, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി​യി​ലേ​ക്ക് ഫാ​ത്തി​മ ഫ​ർ​സാ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​തേ​സ​മ​യം ബി​ജെ​പി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നെ പ​റ്റി​യും വോ​ട്ടി​ങ്ങി​നെ പ​റ്റി​യും അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ് മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ലു​ള്ള ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment