മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്.
നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്.
കഴിഞ്ഞ ഏഴുവര്‍ഷമായി അനുമോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു.
എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചന്‍ എന്ന് താരം പറഞ്ഞിരുന്നു. ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.
തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും, എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. മറ്റു ചിലര്‍ ഉപദേശിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. നിന്നെക്കാള്‍ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല എന്നൊക്കെയാണ് ചിലര്‍ പറയുന്നത്.
തങ്കച്ചന്‍ ചേട്ടന് ഞാന്‍ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചന്‍ ചേട്ടനോട് ഉണ്ട് എന്നാണ് താരം പറഞ്ഞിരുന്നത്. തന്റെ വീട്ടുകാര്‍ക്ക് ഇത്തരം തമാശകളില്‍ യാതൊരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍ കുറച്ച് ദിവസമായി അനുമോളുടെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും തന്റെ പ്രണയം അനുമോള്‍ വെളിപ്പെടുത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് അനുമോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.