മാ​വി​ന്‍​തോ​ട്ട​ത്തി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ടു ! സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍; ല​ക്ഷ്യം വ്യാ​ജ​ക്ക​ള്ള് നി​ര്‍​മാ​ണം…

പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാം​പാ​റ​യി​ലെ മാ​വി​ന്‍​തോ​ട്ട​ത്തി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ല്‍.

തോ​ട്ട​ത്തി​ലെ ക​ള്ളു​ചെ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത അ​ഞ്ചാം മൈ​ല്‍ ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മേ​ട്ടു​ക്ക​ടി സ്വ​ദേ​ശി ക​ണ്ണ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ജ ക​ള്ള് ഉ​ണ്ടാ​ക്കാ​ന്‍ 25 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 900 ലി​റ്റ​ര്‍ സ്്പി​രി​റ്റാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.
തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ന്‍​സ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തോ​ട്ടം സൂ​ക്ഷി​പ്പു​കാ​ര​നാ​യ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ഭു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ക​ണ്ണ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്പി​രി​റ്റ് എ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ രാ​ത്രി ത​ന്നെ ക​ണ്ണ​നെ പി​ടി​കൂ​ടി.

പ​ല തോ​ട്ട​ങ്ങ​ളി​ല്‍ സ്പി​രി​റ്റ് കു​ഴി​ച്ചി​ട്ട് ആ​വ​ശ്യാ​നു​സ​ര​ണം എ​ടു​ത്ത് ക​ള്ളി​ല്‍ ചേ​ര്‍​ത്ത് അ​യ​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണ​ന്റെ രീ​തി​യെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ര്‍​ക്കും വ്യാ​ജ​ക​ള്ള് ഒ​ഴു​കു​ന്ന​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും ചി​റ്റൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ​ക​ള്ള് ഒ​ഴു​കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ക​ണ്ണ​ന്റെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Related posts

Leave a Comment