ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ ശ​ല്യം ചെ​യ്തു; സി​പി​എം പൂ​പ്പാ​റ ലോ​ക്ക​ൽ സെക്രട്ടറിക്കെതിരെ ന​ട​പ​ടി

രാ​ജ​കു​മാ​രി: ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യെ ഫോ​ണി​ൽ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സി​പി​എം ഏ​രി​യാ​ക​മ്മ​റ്റി​യം​ഗ​മാ​യ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. ശാ​ന്ത​ന്പാ​റ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​എം പൂ​പ്പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​ആ​ർ. ജ​യ​നെ​യാ​ണ് പാ​ർ​ട്ടി​ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സി​പി​എം ശാ​ന്ത​ന്പാ​റ ഏ​രി​യാ​ക​മ്മ​റ്റി​യം​ഗം കൂ​ടി​യാ​യ ജ​യ​ൻ ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി​യാ​ണ്. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് 10 വ​ർ​ഷം മു​ന്പ് ഇ​യാ​ളെ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് പൂ​പ്പാ​റ ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ൽ തി​രി​ച്ചെ​ത്തി​യ ജ​യ​ൻ ഏ​താ​നും വ​ർ​ഷം മു​ന്പാ​ണ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ഏ​രി​യാ​ക​മ്മ​റ്റി​യം​ഗ​വു​മാ​യ​ത്. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഏ​രി​യാ​ക​മ്മ​റ്റി ചേ​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മ​റ്റി യോ​ഗ​ത്തി​ലും എ​ൻ.​ആ​ർ. ജ​യ​നെ​തി​രെ​യു​ള്ള ന​ട​പ​ടി റി​പ്പോ​ർ​ട്ടു ചെ​യ്തു.

Related posts