60 സെക്കന്‍ഡില്‍ തലകൊണ്ട് പൊട്ടിച്ചത് 273 വാല്‍നട്ടുകള്‍; റെക്കോര്‍ഡ് സ്വന്തമാക്കി 27കാരന്‍

ഒരു വാല്‍നട്ട് പൊട്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും തലകൊണ്ട് പൊട്ടിക്കുക എന്നതും. എന്നാല്‍ തല ഉപയോഗിച്ച് വാല്‍നട്ട് പൊട്ടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്.

60സെക്കൻഡിനുള്ളില്‍ 273 വാല്‍നട്ടുകള്‍ തലകൊണ്ട് പൊട്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്തമാക്കിയിരിക്കുകയാണ് നവീന്‍ കുമാര്‍. ഒരു സെക്കന്‍ഡില്‍ 4.5 വാല്‍നട്ടാണ് പൊട്ടിച്ചിരിക്കുന്നത്.

മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന വാല്‍നട്ട് പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് മുന്‍പ് ഒരു മിനിറ്റിനുള്ളില്‍ 254 വാല്‍നട്ടുകള്‍ തലകൊണ്ട് പൊട്ടിച്ച് പാകിസ്ഥാനില്‍ നിന്നും മുഹമ്മദ് റാഷിന്റെ പേരിലാണ്.

2014ല്‍ നെറ്റിയില്‍ 150 വാല്‍നട്ട് പൊട്ടിച്ചാണ് റാഷിദ് ആദ്യമായി റെക്കോര്‍ഡ് നേടിയത്. വീണ്ടും 2016ല്‍ 181 വാല്‍നട്ട് പൊട്ടിച്ച് സ്വന്തം റെക്കോര്‍ഡ് അയാള്‍ തകര്‍ത്തിരുന്നു.

2018 ല്‍ ഇറ്റലിയില്‍ നോട്ട് ഡെയ്റെക്കോര്‍ഡിന്‍റെ സെറ്റില്‍ റാഷിദും നവനീതും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒരു മിനിറ്റിനുള്ളില്‍ 254 വാല്‍നട്ട് പൊട്ടിച്ച് റാഷിദ് നവീനെ പിന്തള്ളി. എന്നാല്‍ അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നവീന്‍ വിജയിച്ചിരിക്കുകയാണ്.

Related posts

Leave a Comment