പുഴയിലേക്ക് കൈ നീട്ടി മത്സ്യത്തിന് ഭക്ഷണം നല്‍കി യുവതി; കൈയോടെ വിഴുങ്ങി മത്സ്യവും, വൈറലായി വീഡിയോ

സാഹസിക വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുള്ളതാണ്. ഇവയില്‍ എല്ലാ സാഹസങ്ങളും ശുഭപര്യവസാനമായിരിക്കില്ല.

ചില സാഹസങ്ങളൊക്കെ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. എന്നാല്‍ ഭാഗ്യംകൊണ്ട് മാത്രം തന്‍റെ കൈ മീനിന്‍റെ വായില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായത്.

ഒരു ബോട്ട് ജെട്ടിയില്‍ ഇരിക്കുന്ന യുവതി തന്‍റെ കൈയിലുള്ള ഹോട്ട് ഡോഗ് വെള്ളത്തിലേക്ക് കാണിക്കുകയാണ്. ഉടന്‍ തന്നെ വലിയൊരു മത്സ്യം വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് യുവതിയുടെ മുട്ടോളം വരുന്ന കൈയുടെ ഭാഗം വായ്ക്കുള്ളിലാക്കി.

നാലടിയോളം നീളമുള്ള മത്സ്യമായിരുന്നു അത്. എന്നാല്‍ ഇരയുമായിട്ട് മത്സ്യം തിരിച്ച് വെള്ളത്തിലേക്ക് തന്നെ തിരികെ പോകുന്നു.

തുടര്‍ന്ന് കൈ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ യുവതി ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Related posts

Leave a Comment