ടീം ​ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഇ​ന്ത്യ​ൻ താ​ര​ത്തെ സുന്ദരിയായ യുവതി സ​മീ​പി​ച്ചു; ക്രി​ക്ക​റ്റ് താ​ര​വും യുവതിയും തമ്മിൽ അടുത്ത ബന്ധം; പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെ…

 

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ ടീം ​ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ യു​വ​തി ഇ​ന്ത്യ​ൻ താ​ര​ത്തെ സ​മീ​പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ഒ​രു ന​ഴ്സ് ഇ​ന്ത്യ​ൻ താ​ര​ത്തെ സ​മീ​പി​ച്ച​താ​യാ​ണു ബി​സി​സി​ഐ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം ത​ല​വ​ൻ അ​ജി​ത്ത് സിം​ഗ് പ​റ​യു​ന്ന​ത്.

യു​എ​ഇ​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 13-ാം സീ​സ​ണി​നി​ടെ​യാ​ണു യു​വ​തി താ​ര​ത്തെ സ​മീ​പി​ച്ച​ത്. ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ളാ​ണു യു​വ​തി സ​മൂ​ഹ​മാ​ധ്യ​ത്തി​ലൂ​ടെ താ​ര​ത്തോ​ട് ആ​രാ​ഞ്ഞ​ത്. മു​ന്പ് ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​രം ഈ ​വി​വ​രം ബി​സി​സി​ഐ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. ബി​സി​സി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ന​ഴ്സാ​ണെ​ന്നു വെ​ളി​പ്പെ​ട്ടു. വാ​തു​വ​യ്പി​നു വേ​ണ്ടി​യാ​ണു യു​വ​തി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​കാ​ര്യ​ത​യെ മാ​നി​ച്ചു താ​ര​ത്തി​ന്‍റെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി​യു​ടെ​യോ പേ​രു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഈ ​ന​ഴ്സും ക്രി​ക്ക​റ്റ് താ​ര​വും ത​മ്മി​ൽ ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്നാ​ണു വി​വ​രം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​വ​രു​മാ​യി ഇ​ന്ത്യ​ൻ താ​രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ സ്ഥി​ര​മാ​യി സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment