യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവം: ഭീ​തി​യോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ

crime

കാ​ൻ​സ​സ്: അ​മേ​രി​ക്ക​യി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭീ​തി​യോ​ടെ കു​ടി​യേ​റ്റ​ക്കാ​ർ.    കാ​ൻ​സ​സ് ന​ഗ​ര​ത്തി​ലെ ബാ​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ത്‌​ല (32)  കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​നി​വാ​സി​ന്‍റെ  സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​ലോ​ക് മ​ദ​സാ​നി​ക്കും അ​ക്ര​മി​യെ ത​ട​യാ​ൻ  ശ്ര​മി​ച്ച അ​മേ​രി​ക്ക​ക്കാ​ര​ൻ ഇ​യാ​ൻ ഗ്രി​ല്ലോ​ട്ടി​നും  വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

 

എ​ന്‍റെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്തു​പോ​കു എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മി നി​റ​യൊ​ഴി​ച്ച​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ൽ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ആ​ക്ര​മി വെ​ടി​വ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​ ന​യം ആ​ക്ര​മി​യെ സ്വാ​ധി​നി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ക്കാ​ര​നാ​യ മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ഡം പു​രി​ന്‍റോ​ണെ ഈ ​കേ​സി​ൽ മി​സൂ​റി​യി​ൽ നി​ന്നു പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ലോ​ക്ക​ൽ പോ​ലീ​സി​നു പു​റ​മേ എ​ഫ്ബി​ഐ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ൻ​സ​സി​ലെ ഒ​ലാ​തെ​യി​ൽ ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന  ഗ്രാ​മി​ൻ ഹെ​ഡ്കാ​ർ​ട്ടേ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ത്‌​ലെ.    ശ്രീ​നി​വാ​സി​ന്‍റെ മ​ര​ണം അ​ത്യ​ന്തം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വീ​റ്റ് ചെ​യ്തു. യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വ്തേ​ജ് സ​ർ​ന​യു​മാ​യി സം​സാ​രി​ച്ച​താ​യും ര​ണ്ടു എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യ​ക്കാ​രു​ടെ സ​ഹാ​യ​ത്തി​നാ​യി കാ​ൻ​സ​സി​ലേ​ക്ക് അ​യ​ച്ച​താ​യും സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Related posts