മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മം; കൊല്ലം രതീഷ് പോലീസ് പിടിയിൽ


മാ​ന്നാ​ർ: മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം കു​ള​ത്തൂ​ര്‍ ക​രി​ക്ക​കം സ​ന്തോ​ഷ് ഭ​വ​ന​ത്തി​ല്‍ ഷൈ​നു​വി​നെ (ര​തീ​ഷ്-39) യാ​ണ് മാ​ന്നാ​ര്‍ പോലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ​യാ​യ തൃ​പ്പെ​രു​ന്തു​റ കൊ​റ്റോ​ട്ടു​കാ​വി​ല്‍ രാ​ജി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മാ​വേ​ലി​ക്ക​ര എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ കാ​റി​ല്‍ മ​ദ്യ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത് രാ​ജി ചോ​ദ്യം ചെ​യ്തു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി ഇ​യാ​ള്‍ രാ​ജി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ളും ബ​ന്ധു​മി​ത്രാ​ദി​ക​ളും എ​ത്തി​യ​പ്പോ​ള്‍ വെ​ട്ടു​ക​ത്തി​യു​മാ​യി ഇ​വ​ര്‍​ക്ക് നേ​രെ അ​ടു​ത്തു.

കൂ​ടാ​തെ വെ​ട്ടു​ക​ത്തി രാ​ജി​യു​ടെ ക​ഴു​ത്തി​ല്‍​വെ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വം അ​റി​ഞ്ഞ​ത്തി​യ പൊ​ലീ​സ് സം​ഘം ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി വെ​ട്ടു​ക​ത്തി​യും ഹു​ക്കും വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍​ക്കെ​തി​രെ മു​മ്പും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മാ​ന്നാ​ര്‍ എ​സ് എ​ച്ച് ഒ ​ജോ​സ് മാ​ത്യു, എ​സ് ഐ ​സി.​എ​സ് അ​ഭി​രാം, എ ​എ​സ് ഐ ​മാ​രാ​യ ജി ​മ​ധു​സൂ​ദ​ന​ന്‍, മോ​ഹ​ന്‍​ദാ​സ്, ശ്രീ​കു​മാ​ര്‍, ഷി​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment