നാ​ല് വ​യ​സു​കാ​ര​നെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ കൊ​ല​പ്പെ​ടു​ത്തി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് യു​വ​തി; ന​ടു​ക്കു​ന്ന സം​ഭ​വം പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: വ​ണ്ണാ​മ​ട​യി​ൽ നാ​ല് വ​യ​സു​കാ​ര​നെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. വ​ണ്ണാ​മ​ട തു​ള​സി ന​ഗ​റി​ൽ മ​ധു​സൂ​ദ​ന​ന്‍റെ മ​ക​ൻ ഋ​ത്വി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​യ്ക്ക് ശേ​ഷം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച മ​ധു​സൂ​ദ​ന​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ ദീ​പ്തി ദാ​സി​നെ (29) സാ​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഋ​ത്വി​കി​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

ദീ​പ്തി ദാ​സ് മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ൽ​സ​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment