കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ….​നാ​ഗി​നി കു​ടു​ങ്ങി കി​ട​ന്ന​ത് 12 മ​ണി​ക്കൂ​ര്‍; ആ​റ​ടി നീ​ള​മു​ള്ള വ​ള​ര്‍​ത്ത് പാ​മ്പി​നെ ര​ക്ഷി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന

കൗ​തു​കം ലേ​ശം കൂ​ടി​യ​താ​ണ് കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു ചാ​ടി​യ നാ​ഗി​നി എ​ന്ന വ​ള​ര്‍​ത്ത് പാ​മ്പി​ന് വി​ന​യാ​യ​ത്. അ​മേ​രി​ക്ക​യി​ല്‍ ലൊ​റെ​ലി ഹി​ല്‍ എ​ന്ന യു​വ​തി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പെ​രു​മ്പാ​മ്പ് ഇ​ന​ത്തി​ല്‍ പെ​ട്ട പാ​മ്പാ​ണ് നാ​ഗി​നി.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ഗി​നി അ​തി​ന്‍റെ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു ചാ​ടി അ​ടു​ക്ക​ള​യി​ലെ ഭി​ത്തി​ക്കി​ട​യി​ല്‍ ഇ​ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. നീ​ണ്ട 12 മ​ണി​ക്കൂ​റാ​ണ് നാ​ഗി​നി അ​ക​പ്പെ​ട്ട് കി​ട​ന്ന​ത്. പാ​മ്പി​നെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ട് ന​ട​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഉ​ട​മ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.

യു​വ​തി​യു​ടെ സ​ന്ദേ​ശ​ത്തി​ന് പി​ന്നാ​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ദ​ഗ​സ്ഥ​രാ​യ ലാ​മ്പും ബ്ലേ​ക്കും കാ​ണു​ന്ന​ത് ആ​റ​ടി​യോ​ലം നീ​ളം വ​രു​ന്ന നാ​ഗി​നി​യെ​യാ​ണ്. പെ​ട്ടെ​ന്ന് ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടു​ക്ക​ള​യി​ലെ ക്യാ​ബി​നെ​റ്റ് അ​ഴി​ച്ച് പാ​മ്പി​നെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. അ​ടു​ക്ക​ള​യ്ക്ക് യാ​തൊ​രു കോ​ടു​പാ​ടു​ക​ളും സം​ഭ​വി​ക്കാ​തെ വി​ദ​ഗ്ധ പൂ​ര്‍​വ​മാ​ണ് അ​ഗ്നി​സ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

നാ​ഗി​നി​യെ സു​ര​ക്ഷി​ത​യാ​യി കൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൂ​ടി​ന് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫോ​ട്ടോ​ക​ള്‍ സേ​ന​ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലു​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശേ​ഷം ഉ​ട​മ​യാ​യ ലൊ​റെ​ലി ഹി​ല്‍​സ് ഹെ​റി​ന്‍ ഫ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിനോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​യും അവർ പ്ര​ശം​സി​ച്ചു.

Related posts

Leave a Comment