പെരുമ്പാവൂരിനെ നടുക്കി വീണ്ടും അന്യസംസ്ഥാനക്കാരന്‍റെ ക്രൂരത; മ​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി അ​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മം; അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കി​ഴ​ക്ക​ന്പ​ലം: മ​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി അ​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. കി​ഴ​ക്ക​ന്പ​ലം അ​ന്പു​നാ​ട് ഇ​ട​ത്തി​ക്കാ​ട് അ​ന്തി​നാ​ട്ട് വീ​ട്ടി​ൽ ത​ന്പി-​സ​ലോ​മി ദ​ന്പ​തി​യു​ടെ മ​ക​ൾ നി​മി​ഷ (20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ബു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ ഇ​വ​ർ വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ നി​മി​ഷ​യെ പെ​രു​ന്പാ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ സ​ലോ​മി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​മി​ഷ വാ​ഴ​ക്കു​ളം എം​ഇ​എ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts