വാക്കുതര്‍ക്കം! സുഹൃത്തിനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി യമുനയില്‍ ഒഴുക്കാന്‍ ശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ മലയാളിയും ?

ന്യൂ​ഡ​ൽ​ഹി: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട്കേ​സി​ലാ​ക്കി യ​മു​ന ന​ദി​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​നോ​ജ് പി​ള്ള, ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി വി​ശാ​ൽ ത്യാ​ഗി, പൗ​രു​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ദീ​പാം​ശു(23)​ന​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. നാ​ൽ​വ​ർ സം​ഘം ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​യി​രു​ന്നു താ​മ​സം. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച​തി​നു ശേ​ഷ​മു​ണ്ടായ ​വാ​ക്കു​ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം തു​ണ്ടു തു​ണ്ടായി ​മു​റി​ച്ച് സ്യൂ​ട്ട്കേ​സി​ൽ നി​റ​ച്ച് യ​മു​ന ന​ദി​യി​ൽ ത​ള്ളാ​നാ​യി​രു​ന്നു നീ​ക്കം. സു​ഹൃ​ത്തി​ന്‍റെ കാ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ഇ-​റി​ക്ഷ​യി​ൽ പോ​കു​ന്ന​തി​നി​ടെ ര​ക്ത​ത്തു​ള്ളി​ക​ൾ വീ​ഴു​ന്ന​ത് ക​ണ്ടാണ് ​പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തും ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തും.

വി​ശാ​ൽ ത്യാ​ഗി​യു​ടെ ബ​ന്ധു​വാ​ണ് ദീ​പാം​ശു. അ​ടു​ത്തി​ടെ ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ വി​ശാ​ൽ ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലാ​യി​രു​ന്ന മ​നോ​ജ് പി​ള്ള അ​ടു​ത്തി​ടെ​യാ​ണ് നോ​യി​ഡ​യി​ലെ​ത്തി​യ​ത്. മ​നോ​ജി​ന്‍റെ പി​താ​വ് ആ​സാ​മി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ളു​ടെ കേ​ര​ള ബ​ന്ധം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts