ഇവനെയൊക്കെ എന്തുചെയ്യണം..! ഭാര്യാ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഭാര്യയുമായി കാടുകയറി; മുൻപ് മക്കളെ വെട്ടിപ്പരി ക്കേൽപ്പിച്ച് വീടുവിട്ടയാൾ

CRIMEBLOODകോ​ന്നി: ഭാ​ര്യാ സ​ഹോ​ദ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് വെ​ട്ടി​രു​ന്പു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര്യ​യെ​കൂ​ട്ടി കാ​ടു​ക​യ​റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കു​മ്മ​ണ്ണൂ​ർ പ​ത്തേ​ക്ക​ര​മു​രു​പ്പ് വി​ള​യി​ൽ വീ​ട്ടി​ൽ വി​നോ​ദാ(35) ണ് ​പ​ത്ത്മ​ണി​ക്കൂ​റോ​ളം നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്. വി​നോ​ദി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​രി ശ്രീ​ല​ത(38) യെ ​പ​രി​ക്കേ​റ്റ നി​ല​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വേ​റി​ട്ടു താ​മ​സി​ച്ചി​രു​ന്ന വി​നോ​ദ് വീ​ട്ടി​ൽ ക​ട​ന്നു ക​യ​റി ശ്രീ​ല​ത​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭാ​ര്യ അ​നി​ത​യെ ബ​ല​മാ​യി വീ​ടി​നു സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വി​നോ​ദ് ഭാ​ര്യ​യെ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന ഭീ​തി​യി​ൽ കാ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ തു​നിഞ്ഞി​ല്ല.

രാ​വി​ലെ എ​ട്ടോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ കാ​ട്ടി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി. അ​നി​ത സു​ര​ക്ഷി​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ​യാ​ണ് വി​നോ​ദി​നെ അ​നു​ന​യി​പ്പി​ച്ച് വ​ന​ത്തി​നു പു​റ​ത്തി​റ​ക്കാ​നാ​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഒ​രു വ​ർ​ഷം മു​ന്പ് വി​നോ​ദ് ത​ന്‍റെ ര​ണ്ട് മ​ക്ക​ളെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വീ​ടു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു.

Related posts