അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണം! പത്ത് രൂപയ്ക്ക് ഊണ്; സിനിമടിക്കറ്റ് നിരക്ക് 200 രൂപയില്‍താഴെ; തമിഴ്‌നാട് മോഡലിലേയ്ക്ക് കര്‍ണാടകയും

1489565123_pvr-q3-results-pvr-share-price-pvr-news-hindi-films-multiplexes-india-dangal-box-officeഇനി മുതല്‍ സിനിമകാണാനും ഭക്ഷണം കഴിക്കാനും കര്‍ണാടകയില്‍ പോയാലോ എന്നാലോചിക്കേണ്ട സമയമായിരിക്കുന്നു. കാരണം മദ്യവും ഹോട്ടല്‍ ഭക്ഷണവും സിനിമയും കര്‍ണാടകയില്‍ ഇനി ചുരുങ്ങിയ ചെലവില്‍ ലഭ്യമാവും. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റിലാണ് അത്യധികം ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ നടത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലുള്ള  കാന്റീനാണ് കര്‍ണാടകയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്തുരൂപ എന്നീ തുകകളില്‍ ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്തുടനീളം 198 സ്ഥലങ്ങളിലായാണ് കാന്റീന്‍ തുടങ്ങുക.

മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ബിയര്‍, ഫെനി, വൈന്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പടെയുള്ള സിനിമ തിയ്യേറ്ററുകളില്‍ 200 രൂപയ്ക്കുമുകളില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തരുതെന്നും ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നു. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണിത്. ബെംഗളുരുപോലുള്ള നഗരങ്ങളില്‍ 500 രൂപവരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പച്ചക്കൊടികാണിച്ചത്.

Related posts