ക്യൂ​ബ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്ക​ണം: ​ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: മാ​നു​ഷി​ക​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ക്യൂ​ബ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ്. വെ​ന​സ്വേ​ല​ൻ എ​ണ്ണ​വ​ര​വ് നി​ല​ച്ച​തോ​ടെ ക്യൂ​ബ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ​ത്. ക്യൂ​ബ​യ്ക്ക് എ​ണ്ണ വി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ചു​മ​ത്താ​നു​ള്ള ഉ​ത്ത​ര​വ് ട്രം​പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​മേ​രി​ക്ക​ൻ സേ​ന റാ​ഞ്ചു​ന്ന​തു​വ​രെ വെ​ന​സ്വേ​ല​യി​ൽ​നി​ന്നാ​ണ് ക്യൂ​ബ​യ്ക്ക് എ​ണ്ണ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം മെ​ക്സി​ക്കോ​യാ​ണ് എ​ണ്ണ ന​ല്കു​ന്ന​ത്. ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് ക്യൂ​ബ​യി​ൽ മാ​നു​ഷി​ക ദു​ര​ന്ത​മു​ണ്ടാ​ക്കു​മെ​ന്നു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം മു​ന്ന​റി​യി​പ്പു ന​ല്കി.

എ​ന്നാ​ൽ, ക്യൂ​ബ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ൽ പ്ര​ശ്നം തീ​രു​മെ​ന്നു ട്രം​പ് പ​റ​ഞ്ഞു. ക്യൂ​ബ​യു​ടെ പ​ക്ക​ൽ പ​ണ​വു​മി​ല്ല, എ​ണ്ണ​യു​മി​ല്ല. വെ​ന​സ്വേ​ല​ൻ എ​ണ്ണ​യും പ​ണ​വും കൊ​ണ്ടാ​ണ് അ​വ​ർ ജീ​വി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തും ഇ​ല്ലാ​താ​യി. അ​തേ​സ​മ​യം, ക്യൂ​ബ എ​ന്തു വി​ട്ടു​വീ​ഴ്ച​യാ​ണു ചെ​യ്യേ​ണ്ട​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ല്ല.

Related posts

Leave a Comment