ശ്രീ വിജയപുരം: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 3:30-ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നു കണ്ടെത്തിയിട്ടുണ്ട്. 9.03 വടക്ക് അക്ഷാംശത്തിലും 92.78 കിഴക്ക് രേഖാംശത്തിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻസിഎസ് വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെ ഭൂകമ്പ സാധ്യതാ ഭൂപടം അനുസരിച്ച് ഏറ്റവും അപകടസാധ്യതയുള്ള സീസ്മിക് സോൺ – 5-ൽ ഉൾപ്പെടുന്ന പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണിത്. വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
