ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ലോ​ക​ക​പ്പി​ലെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കു​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശി​നെ ഒ​ഴി​വാ​ക്കി​യ​തി​ലാ​ണ് പാ​ക് പ്ര​തി​ഷേ​ധം. ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്‍​മാ​റു​ക​യും പ​ക​ര​മാ​യി സ്‌​കോ​ട്‌​ല​ന്‍​ഡി​നെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment