പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; റോ​ഡ് ഷോ​യു​ടെ അ​ക​മ്പ​ടി​യിൽ ചാ​ണ്ടി ഉ​മ്മ​നും ലിജിനും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു


പു​തു​പ്പ​ള​ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു ശേ​ഷം പാ​മ്പാ​ടി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ല്‍​നി​ന്ന് റോ​ഡ് ഷോ​യാ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട്ടി​ലേ​ക്കു പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​നു പോ​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട് മ​ന്ദി​രം ജം​ഗ്ഷ​നി​ലു​ള്ള പാ​മ്പാ​ടി ബി​ഡി​ഒ ഓ​ഫീ​സി​ല്‍ ബി​ഡി​ഒ​യ്ക്കു മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. പാ​മ്പാ​ടി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ല്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ ചാ​ണ്ടി ഉ​മ്മ​നെ പി​ന്നാ​ലെ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ന്നു.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ.​സി.​ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം അ​ക​ല​ക്കു​ന്നം, കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തി.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ൽ പ​ത്രി​ക ന​ല്‍​കി
പു​തു​പ്പ​ള്ളി: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍​ലാ​ലും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പാ​മ്പാ​ടി​യി​ല്‍​നി​ന്നു വാ​ഹ​ന​ജാ​ഥ​യാ​യി പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ​ത്തി ബി​ഡി​ഒ ഓ​ഫീ​സി​ല്‍ ബി​ഡി​ഒ​യ്ക്കു മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ ഡോ. ​രാ​ധാ​മോ​ഹ​ന്‍ അ​ഗ​ര്‍​വാ​ള്‍, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, അ​നി​ല്‍ കെ. ​ആ​ന്‍റ​ണി, പി.​കെ. കൃ​ഷ്ണ​ദാ​സ്, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ബി​ഡി​ജെ​എ​സ് നേ​താ​വ് എം.​ജി. ത​ങ്ക​പ്പ​ന്‍, എ​ന്‍​കെ​സി നേ​താ​വ് ജ​യിം​സ് കു​ന്ന​പ്പ​ള്ളി, എ​സ്‌​ജെ​ഡി നേ​താ​വ് വി.​വി. രാ​ജേ​ന്ദ്ര​ന്‍, എ​ല്‍​ജെ​പി നേ​താ​വ് ര​മാ ജോ​ര്‍​ജ്, രാ​ജ​ന്‍ എ​രു​മേ​ലി, നി​യാ​സ് വൈ​ദ്യ​രം​ഗം, കെ. ​ജ​നീ​ഷ്, ജോ​ര്‍​ജ് കു​ര്യ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment