കാ​റ്റുവന്നു വിളിച്ചാൽ വൈദ്യുതി ഇറങ്ങിപോകും മൂ​ഴി​ക്ക​ക്ക​ട​വിനെ ഇ​രു​ട്ടി​ലാ​ക്കി; കെഎസ്ഇബിയുടെ പുറകെ നടന്ന് മടുത്ത് നാട്ടുകാർ

പ​രി​യാ​രം: കാ​റ്റൊ​ന്നു വീ​ശി​യാ​ൽ മൂ​ഴി​ക്ക​ക​ട​വ് ഇ​രു​ട്ടി​ലാ​കും. പി​ന്നെ ചി​ല​പ്പോ​ൾ ദി​വ​സ​ങ്ങ​ൾ ക​ഴി​യ​ണം വൈ​ദ്യു​തി എ​ത്താ​ൻ. വൈ​ദ്യു​തി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ണ്‍ കി​ട്ടി​ല്ല. ഫോ​ണ്‍ എ​ടു​ത്താ​ലും ജീ​വ​ന​ക്കാ​ർ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് പ​തി​വ്.

നി​ല​വി​ൽ ക​ടു​ങ്ങാ​ട് ഇ​ല​വ​ൻ കെ.​വി ട്രാ​ൻ​സ്ഫോ​മ​ർ വ​ഴി​യാ​ണ് മൂ​ഴി​ക്ക​ട​വി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത്. പ​രി​യാ​രം പ​ള്ളി​യു​ടെ അ​ടു​ത്തു​ള്ള കൊ​ല്ലാ​റ ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നും മൂ​ഴി​ക്ക​ക​ട​വ് ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് 10 പോ​സ്റ്റ് മാ​റ്റി​യാ​ൽ 11 കെ.​വി. ലൈ​ൻ മൂ​ഴി​ക്ക​ക​ട​വി​ലേ​ക്ക് കി​ട്ടും.

ക​ടു​ങ്ങാ​ട് ഇ​ല​വ​ൻ കെ.​വി ട്രാ​ൻ​സ്ഫോ​മ​റി​ൽ​നി​ന്നും പാ​ടം വ​ഴി​യാ​ണ് ലൈ​ൻ പോ​കു​ന്ന​ത്. ഇ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ വ​രി​ല്ല. നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ല്കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

Related posts