എല്ലാറ്റിനും കാരണക്കാർ ഞങ്ങളോ? നിപ്പയ്ക്ക് പുറമേ വൈദ്യുതി മുടക്കത്തിനും കാരണക്കാർ വവ്വാലുകൾ; വൈ​ദ്യു​തി പ്ര​തി​സ​ന്ധിക്ക് വ​വ്വാ​ലു​ക​ളെ പ​ഴി​ചാ​രി സ​ർ​ക്കാ​ർ വിശദീകരിക്കുന്നതിങ്ങനെ…

ഭോ​പ്പാ​ൽ: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം വ​വ്വാ​ലു​ക​ളാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​ങ്ങ​ൾ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ചി​ത്ര​വാ​ദ​വു​മാ​യി വൈ​ദ്യു​തി വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക അ​റി​യി​പ്പാ​യി വൈ​ദ്യു​തി വ​കു​പ്പ്‌ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി ത​ക​രാ​ര്‍ സൃ​ഷ്ടി​ക്കു​ന്ന​ത്‌ വ​വ്വാ​ലു​ക​ളാ​ണെ​ന്ന്‌ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​താ​യാ​ണ്‌ വൈ​ദ്യു​തി മ​ന്ത്രി പ്രി​യ​വ്ര​ത്‌ സിം​ഗി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ​ഴ​യ ഭോ​പ്പാ​ലി​ൽ വ​വ്വാ​ലു​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​വ വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ തൂ​ങ്ങി​യാ​ടു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ നി​ല​വാ​ര​മി​ല്ലാ​ത്ത ട്രാ​ന്‍​സ്‌​ഫോ​മ​റു​ക​ള്‍ സ്ഥാ​പി​ച്ച​താ​ണ്‌ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് നേ​ര​ത്തെ ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts