വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനു നിര്‍ബന്ധിത വിരമിക്കല്‍ ! ഇയാള്‍ക്കെതിരേ നേരത്തെയും ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടന്റായിരുന്ന ദേവേന്ദ്ര കുമാര്‍ ഹൂഡയ്ക്കാണു സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്.

ഉസ്ബക്കിസ്ഥാനില്‍നിന്നു വന്ന യുവതിക്കു നേര്‍ക്കാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നത്.കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സംഭവം.

സംഭവത്തില്‍ ഹൂഡയ്‌ക്കെിരേ കുറ്റം ചുമത്തിയതിനു പിന്നാലെയാണു പിരിച്ചുവിടല്‍.പീഡന കുറ്റങ്ങള്‍ക്കു പുറമേ രണ്ടു ബാഗ് കള്ളക്കടത്ത് സിഗരറ്റുമായി എത്തിയ യുവതിയെ ഇയാള്‍ കേസെടുക്കാതെ വിട്ടയച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.


ഇതേതുടര്‍ന്നാണു റിവ്യൂ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചത്.

Related posts

Leave a Comment