പൊ​തു​നി​ര​ത്തി​ല്‍ വി​ദേ​ശ​വ​നി​ത​യെ ക​ട​ന്നു പി​ടി​ച്ചു ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി പി​ടി​യി​ല്‍…

വി​ദേ​ശ​വ​നി​ത​യെ പൊ​തു​നി​ര​ത്തി​ല്‍ വെ​ച്ച് ക​ട​ന്നു പി​ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ന്‍ സ്വ​ദേ​ശി​യാ​യ കു​ല്‍​ദീ​പ് സി​ങ് സി​സോ​ദി​യ(40)​യെ​യാ​ണ് ബി​ക്കാ​നേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബി​ക്കാ​നേ​റി​ലെ നോ​ഖാ പോ​ലീ​സാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും ഇ​യാ​ളെ ജ​യ്പൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ബി​ക്കാ​നേ​ര്‍ എ​സ്.​പി. തേ​ജ​സ്വി​നി ഗൗ​തം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ജ​യ്പു​രി​ല്‍​വെ​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ബ്രി​ട്ടീ​ഷ് യു​വ​തി​യോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ മോ​ശ​മാ​യ​രീ​തി​യി​ല്‍ സ്പ​ര്‍​ശി​ക്കു​ക​യും ഒ​പ്പം ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും അ​തി​ക്ര​മ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ്വാ​തി മാ​ലി​വാ​ളി​ന്റെ പ്ര​തി​ക​ര​ണം. സി​ന്ധി ക്യാ​മ്പി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ന് മു​ന്നി​ല്‍​വെ​ച്ചാ​ണ് യു​വ​തി​ക്ക് നേ​രേ അ​തി​ക്ര​മം നേ​രി​ട്ട​തെ​ന്നാ​ണ് പോ​ലീ​സ്…

Read More

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനു നിര്‍ബന്ധിത വിരമിക്കല്‍ ! ഇയാള്‍ക്കെതിരേ നേരത്തെയും ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടന്റായിരുന്ന ദേവേന്ദ്ര കുമാര്‍ ഹൂഡയ്ക്കാണു സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. ഉസ്ബക്കിസ്ഥാനില്‍നിന്നു വന്ന യുവതിക്കു നേര്‍ക്കാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നത്.കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സംഭവം. സംഭവത്തില്‍ ഹൂഡയ്‌ക്കെിരേ കുറ്റം ചുമത്തിയതിനു പിന്നാലെയാണു പിരിച്ചുവിടല്‍.പീഡന കുറ്റങ്ങള്‍ക്കു പുറമേ രണ്ടു ബാഗ് കള്ളക്കടത്ത് സിഗരറ്റുമായി എത്തിയ യുവതിയെ ഇയാള്‍ കേസെടുക്കാതെ വിട്ടയച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണു റിവ്യൂ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചത്.

Read More

ഓട്ടോ പറപ്പിക്കാന്‍ മദാമ്മ പെണ്ണുങ്ങള്‍ ! കൊച്ചിയില്‍ നിന്നു ഷില്ലോംഗിലേക്ക് നടത്തുന്ന യാത്രയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

ഫോര്‍ട്ടുകൊച്ചി: ഇന്ത്യക്കാരുടെ സ്വന്തം വാഹനമായ ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മേഘാലയിലെ ഷില്ലോംഗിലേക്ക് ഒരു യാത്ര. പക്ഷെ വണ്ടിയോടിക്കുന്നത് ഇന്ത്യക്കാരല്ല മദാമ്മമാരാണെന്നു മാത്രം. 250 ഓളം വിദേശ സഞ്ചാരികളാണ് ഈ ഓട്ടോകളിലുള്ളത്. അമ്പതോളം പേര്‍ വനിതകളാണ്. ‘അഡ്വഞ്ചര്‍ ടൂറിസ്റ്റ്സ്’ എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോംഗ് മലനിരകളിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. ഇവരെല്ലാം രണ്ടുദിവസം മുമ്പുതന്നെ കൊച്ചിയിലെത്തിയിരുന്നു. കൂടുതല്‍ പേരും ഓട്ടോ കാണുന്നതുതന്നെ കൊച്ചിയിലെത്തിയ ശേഷമാണ്. കൊച്ചിയില്‍ തന്നെ ഇവര്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇവരെ സഹായിച്ചത്. വനിതകളും ഓട്ടോ ഓടിക്കുന്നുണ്ട്. ഓരോ ഓട്ടോയിലും രണ്ടും മൂന്നും പേരുണ്ട്.ഷില്ലോംഗിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ…

Read More