മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വൃക്ക രോഗിക്കും കുടുംബത്തിനും നേരെ വീടുകയറി ആക്രമണം

കൊ​ല്ലം: മ​യ്യ​നാ​ട് ആ​ലും​മൂ​ട് ന​ന്ദ​ന​ത്തി​ൽ വൃ​ക്ക രോ​ഗി​യാ​യ രാ​ധാ​കൃ​ഷ്ണ​നെ​യും ഭാ​ര്യ​യെ​യും മ​ക​നെ​യും ഗു​ണ്ട​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഒരു ധനകാര്യ സ്ഥാപനത്തിലെ ചി​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ധാ​കൃ​ഷ്ണ​ന്‍റെ വ​സ്തു​വി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ വ്യ​ക്തി​യു​ടെ​യും കൂ​ട്ട​രു​ടെ​യും പേ​രി​ൽ സ​മ​ൻ​സ് വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ നാ​ലു ഗു​ണ്ട​ക​ളാ​ണ് പാ​തി​രാ​ത്രി വീ​ട്ടി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത്.

രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പോലീ​സി​ൽ വി​ളി​ച്ച​തോ​ടെ ക​ട​ന്നു ക​ള​ഞ്ഞ ഇ​വ​രി​ൽ ര​ണ്ടു പേ​ർ പോ​ലീ​സ് എ​ത്തി കാ​ര്യം ചോ​ദി​ച്ച​റി​യു​ന്ന​തി​ന് ഇ​ട​യി​ൽ വീ​ണ്ടും തി​രി​ച്ചെ​ത്തി രാ​ധാ​കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും അ​സ​ഭ്യം പ​റ​യാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​ക​ളെ പോലീ​സ് പി​ടി​കൂ​ടി കേ​സ് ഫ​യ​ൽ ചെ​യ്‌​തു.

എ​ന്നാ​ൽ മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്തു​ക​യോ ഗു​ണ്ട​ക​ളെ അ​യ​ച്ച​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാേ ചെ​യ്തി​ട്ടി​ല്ലെ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പ്ര​വീ​ണ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്ക് എ​തി​രെ മ​റ്റ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

വീ​ട്ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​തി​ക​ൾ​ക്ക് എ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment