ചക്രവാതച്ചുഴി ശക്തികൂടി ന്യൂനമർദമായി;  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്;  അടുത്ത അഞ്ച് ദിവസം ഇ​ടി മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത് അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി മി​ന്ന​ലോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.ചക്രവാതച്ചുഴി ശക്തികൂടിയ ന്യൂനമർദമായി;  മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പിച്ചു.

തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​നും മു​ക​ളി​ലാ​യാ​ണ് ന്യു​ന മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യോ​ടെ ഇ​ത് തീ​വ്ര ന്യു​ന മ​ര്‍​ദ്ദ​മാ​യും തു​ട​ര്‍​ന്ന് നാളെയോടെ ചു​ഴ​ലി​ക്കാ​റ്റാ​യും ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

തു​ട​ക്ക​ത്തി​ല്‍ 11 വ​രെ വ​ട​ക്ക്- വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ല്‍ മ​ധ്യ കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് സ​ഞ്ച​രി​ച്ച​തി​ന് ശേ​ഷം വ​ട​ക്ക്- വ​ട​ക്ക് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് ദി​ശ മാ​റി ബം​ഗ്ലാ​ദേ​ശ്- മ്യാ​ന്മാ​ര്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

കേ​ര​ള- ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​പ്പു​ണ്ട്. 11ന് ​വ​യ​നാ​ട് ജി​ല്ല​യി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് ഉ​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment