കൊ​ല്ലം വ​ഴി പോ​കു​ന്ന പ​ന്ത്ര​ണ്ട് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ

കൊല്ലം: കൊ​ല്ലം വ​ഴി ക​ട​ന്നു പോ​കു​ന്ന പ​ന്ത്ര​ണ്ട് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​വാ​ൻ ദ​ക്ഷി​ണ റെയി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​നു​മ​തി ന​ൽ​കി. ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ദീ​ർ​ഘ​ദൂ​ര തീ​വ​ണ്ടി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ത്തി​നു വേ​ണ്ടി ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കൂ​ടു​ത​ൽ ഡി-​റി​സ​ർ​വ്ഡ് അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്ന് റെയി​ൽ​വേ മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം വ​ഴി ക​ട​ന്ന് പോ​കു​ന്ന പ​ന്ത്ര​ണ്ട് ട്രെ​യി​നു​ക​ൾ​ക്ക് ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​ഷ​യം റെയി​ൽ​വേ ബോ​ർ​ഡ് പ​രി​ഗ​ണി​ക്കു​ക​യും ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു.

ബാ​ഗ്ലൂ​ർ – ക​ന്യ​കു​മാ​രി എ​ക്സ്പ്ര​സ് (16526) എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ ക​ന്യ​കു​മാ​രി വ​രെ​യും, ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് (22642) എ​റ​ണ​കു​ളം ജം​ഗ്ഷ​ൻ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, ലോ​ക്മാ​ന്യ​തി​ല​ക് – കൊ​ച്ചു​വേ​ളി (22113) എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ച്ചു​വേ​ളി വ​രെ​യും, മും​ബൈ സെ​ന്‍റ​ട്ര​ൽ – ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് (16381) എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യും, ശ​ബ​രി എ​ക്സ്പ്ര​സ് (17320) കോ​ട്ട​യം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, കോ​ർ​ബ എ​ക്സ്പ്ര​സ് (22647) എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് (16345) എ​റ​ണാ​കു​ളം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, ചാ​ണ്ഡി​ഗ​ർ – കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (12218) ഷൊ​ർ​ണൂ​ർ മു​ത​ൽ കൊ​ച്ചു​വേ​ളി വ​രെ​യും, നി​സാ​മു​ദ്ദീ​ൻ – തി​രു​വ​ന​ന്ത​പു​രം എ​ക്സ​പ്ര​സ് (22686) എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, അ​ഹ​ല്യ​ന​ഗ​രി എ​ക്സ്പ്ര​സ് (22645) എ​റ​ണാ​കു​ളം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, ര​പ്തി​സാ​ഗ​ർ എ​ക്സ്്്പ്ര​സ് (12511) എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ണ​മെ​ങ്കി​ൽ പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണം. നി​ല​വി​ൽ മൂ​ന്ന് മാ​സം മു​ന്പ് ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​വാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്.

ആ​യ​തി​നാ​ൽ പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റ​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തി ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​വാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് കോ​മേ​ഷ്യ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ള​ള​താ​യും ദ​ക്ഷി​ണ റെയി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റ​ത്തി​ൽ മാ​റ്റം വ​രു​ന്ന​തോ​ടെ കൊ​ല്ലം വ​ഴി ക​ട​ന്ന് പോ​കു​ന്ന 12 ട്രെ​യി​നു​ക​ളി​ൽ ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Related posts