രംഗകലകളുടെ പാരമ്പര്യം സംരക്ഷിക്കാന്‍ യുവനര്‍ത്തകികള്‍ മുന്നോട്ടുവരണമെന്ന് നിര്‍മ്മല പണിക്കര്‍

PKD-NIMALA-Lഇരിങ്ങാലക്കുട: രംഗകലകളുടെ തുടര്‍ച്ചയായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിന് ആ നൃത്തകലയില്‍ എപ്പോഴും പുതിയ യുവനര്‍ത്തകികള്‍ മുന്നോട്ടുവരേണ്ടത് ആവശ്യമാണെന്നു ഗുരു നിര്‍മ്മല പണിക്കര്‍.നൃത്തം ഒരു ജീവിതോപാധിയായികൂടി അംഗീകരിച്ച് ഈ കലയിലേക്ക് മുന്നിട്ടിറങ്ങുന്ന കുറച്ചെങ്കിലും നര്‍ത്തകികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുറെ വര്‍ഷങ്ങളായി നടത്തിവരുന്ന ഒന്നാണ് രംഗപരിചയ മഹോത്സവം.

ചിട്ടയായ രീതിയില്‍ അഭ്യസിപ്പിച്ച് കുട്ടിക്ക് രംഗത്ത് അവതരി പ്പിക്കാ റായി എന്ന് ഗുരുക്കന്മാര്‍ക്ക് തോന്നുമ്പോള്‍ അവര്‍ക്ക് വേദി യിലേക്കുകൂടി അവസരം നല്‍കുന്നു. നടനകൈരളിയില്‍ സംഘടിപ്പിച്ച മോഹിനിയാട്ട രംഗപരിചയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആമുഖ പ്രഭാഷണത്തില്‍ ഗുരു നിര്‍മ്മല പണിക്കര്‍ അഭിപ്രായപ്പെട്ടു. ഒരു കലയെ അതിന്റെ എല്ലാ പ്രാചീനതയോടും അതേ സമയം കണക്കിലെടുത്ത് സൂക്ഷിച്ച് പുതിയ നൃത്താവിഷ്കാരങ്ങള്‍ കൊണ്ടുവരികയും അതിലൂടെ നൃത്താവിഷ്കാരംകൂടി അവരെ മനസ്സിലാക്കിക്കാനും ശ്രമിക്കുന്നു.

ഇങ്ങനെ ഓരോ കലയും പഠനം, പരിശീലനം, പരിപാലനം എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ മുന്നോട്ട് പോകുമ്പോളാണ് കലകള്‍ പാരമ്പര്യകലകളാകുന്നത്. ഇതുവരെ ചെയ്തുവന്നതിലൂടെ ഇതൊരു വിജയമായിട്ടാണ് തോന്നുന്നത്. ഈ സംരഭത്തില്‍ മാതാപിതാക്കളും കൂടാതെ സഹൃദയരും കലാപ്രേമികളും കൂടിച്ചേരുമ്പോളാണ് ഒരു പാരമ്പര്യത്തിന്റെ അഭിവൃദ്ധി പൂര്‍ണമായ സംരക്ഷണം ഉണ്ടാക്കുന്നത്. ഇതുതന്നെയാണ് നടനകൈരളിയുടെ ലക്ഷ്യം എന്ന് ഗുരു നിര്‍മ്മല പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. രംഗപരിചയ മഹോത്സവത്തില്‍ പന്ത്രണ്ടോളം യുവനര്‍ത്തകികള്‍ വൈവിധ്യമാര്‍ന്ന നൃത്തയിനങ്ങള്‍ അവതരിപ്പിച്ചു.

Related posts