ലൈംഗികത്തൊഴിലാളിയായ അമ്മ, മദ്യത്തിനടിമയായ അച്ഛന്‍ ! എന്നാല്‍ മകളുടെ ജീവിതത്തില്‍ സംഭവിച്ചത് അദ്ഭുതകരമായ കാര്യങ്ങള്‍…

ലൈംഗികത്തൊഴിലാളികളുടെ മക്കളില്‍ പലരും നിവൃത്തികേടിനാല്‍ ആ പാതയിലേക്ക് പിന്‍തിരിയാറുണ്ട്. ഇത്തരത്തില്‍ അമ്മയുടെ പാത പിന്തുടരേണ്ട സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടി ചെയ്ത കാര്യം കണ്ട് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

കാളിഘട്ടിലെ റെഡ്‌ലൈറ്റ് ഏരിയയിലെ 32കാരിയായ ടുംബ അധികാരി എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഏവര്‍ക്കും മാതൃകയാകുന്നത്. അവളുടെ അനുഭവങ്ങള്‍ അവളെ തളര്‍ത്തുക അല്ല ചെയ്തത്. മറിച്ച് അവയൊക്കെ അവളെ കരുത്തുറ്റവാളക്കി. തന്റെ പരിമിതികള്‍ ഓട് പൊരുതി തന്നെയാണ് അവള്‍ അവളുടെ സ്വപ്നങ്ങളെ കരസ്ഥമാക്കിയത്.

എല്ലാ ലൈംഗിക തൊഴിലാളികളായ അമ്മമാരുടെ പെണ്‍മക്കളായ പെണ്‍കുട്ടികളെ പോലെയുംടുംബയ്ക്കും ആ ജീവിതം തിരഞ്ഞെടുക്കാനും അമ്മയും ചുറ്റുമുള്ളവരും ജീവിക്കുന്നതുപോലെ ജീവിതം നയിക്കാനും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

പക്ഷേ അവള്‍ അതിന് ഒരിക്കലും തയ്യാറായിരുന്നില്ല. അവളുടെ ആഗ്രഹം ചുറ്റുമുള്ള കുഞ്ഞുങ്ങള്‍ക്ക് അറിവേ ആകണമെന്നായിരുന്നു. അവരെയും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും മോചിപ്പിക്കണം എന്നായിരുന്നു.

ഇന്ന് ആ കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ ആയി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ലൈംഗികത്തൊഴിലാളികള്‍ ആകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുകയാണ് ടുംബ.

അമ്മയെ തിരഞ്ഞെടുക്കുന്ന അവരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ചൂഷണങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അത് എത്രമാത്രം വേദനാജനകമാണ് എന്നും അവള്‍ക്ക് അറിയാമായിരുന്നു. താന്‍ അനുഭവിച്ചത് മറ്റൊരു കുട്ടി കൂടി അനുഭവിക്കുന്നത് എന്ന തീരുമാനം കൂടി അവള്‍ക്ക് ഉണ്ടായിരുന്നു.

നോ പറയാന്‍ അവര്‍ക്കും അവകാശമുണ്ട് എന്ന റെഡ് ലൈറ്റ് ഏരിയയിലെ കുട്ടികളും മനസ്സിലാക്കണമെന്ന് ടുംബ ആഗ്രഹിച്ചു. ട്യൂമ്പയുടെ അച്ഛന്‍ ഒരു മദ്യപാനി ആയിരുന്നു. അവള്‍ക്ക് പഠനത്തിനായി മാറ്റിവയ്ക്കുന്ന പണം മുഴുവന്‍ അയാള്‍ കുടിച്ചുതീര്‍ത്തു.

മാത്രമല്ല അവളുടെ അമ്മയെ അയാള്‍ കണ്ടമാനം ഉപദ്രവിക്കുകയും ചെയ്തു. അച്ഛനെതിരെ പരാതിയുമായി അവള്‍ക്ക് തന്നെ ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ ചെയ്യേണ്ടിവന്നു.സ്‌കൂളിലെ അവസ്ഥയും നല്ലതായിരുന്നില്ല.

ലൈംഗികത്തൊഴിലാളിയുടെ മകളെന്ന നിലയില്‍ അവള്‍ എപ്പോഴും മാറ്റി നിര്‍ത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ ഈ പരിഹാസവും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം കാരണം അവള്‍ക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടിവന്നു.

പക്ഷേ അവളുടെ സ്വപ്നത്തിന് വേരറുക്കാന്‍ ഇതിനൊന്നും സാധിച്ചില്ല. ആയിടയ്ക്കാണ് അവള്‍ സാമൂഹികപ്രവര്‍ത്തക പരോമിത ബാനര്‍ജിയെ കാണുന്നത്.

റെഡ് ലൈറ്റ് ഏരിയയിലെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എത്തിയതായിരുന്നു അവര്‍. നമ്മള്‍ നമ്മെ രക്ഷിക്കാന്‍ ഒരാള്‍ എത്തും എന്ന് കാത്തിരിക്കുകയാണ്. പക്ഷേ നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ രക്ഷകനായി തീരൂ എന്ന് പറയുകയാണ് പാറോമിത.

പരോമിത ടുംബയ്ക്കു സ്വന്തം യാത്രയിലേക്കുള്ള ആവേശം പകര്‍ന്നു കൊടുത്തു. 2005 ലായിരുന്നു ഈ സംഭവം നടന്നത്. 16 പേരോടൊപ്പം ചേര്‍ന്ന് ടുംബ ദിശ എന്നൊരു സംഘടന രൂപപ്പെടുത്തി. രാത്രികാലങ്ങളില്‍ അവിടെ ആവശ്യമായ കുട്ടികള്‍ക്ക് അത് ഒരു അഭയകേന്ദ്രമായി.

ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ ആയി ദിശ എന്ന സംഘടന പല ക്യാമ്പുകള്‍ രൂപപ്പെടുത്തി. പക്ഷേ പലപ്പോഴും അവിടെയുള്ള അമ്മമാര്‍ കരുതിയിരുന്നത് അവിടെയുള്ള കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ് എന്നാണ്. പക്ഷേ ദിശയുടെ പ്രവര്‍ത്തനങ്ങള്‍ വെറുതെയായില്ല.

പല അമ്മമാരും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ള ആവശ്യകതയെക്കുറിച്ച് ചൂഷണങ്ങള്‍ക്കെതിരെ ഉള്ള അറിവുള്ളവര്‍ ആയി. ടുംബ ഇങ്ങനെ ചൂഷണം ചെയ്യുന്നവര്‍ക്ക് എതിരെ പോലീസില്‍ പരാതിപ്പെടാനും മറ്റുള്ളവരെ സഹായിച്ചു. കൂടാതെ സ്വന്തം അമ്മയെ ആ തൊഴിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

എനിക്ക് എന്റെ വേരുകളെ കുറിച്ച് നാണക്കേട് ഇല്ല. ആ സിസ്റ്റത്തിന് അകത്തുനിന്ന് അതിനെ വേര്‍പെടുത്തി എടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നാണ് ടുംബ പറയുന്നത്. ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കാനും പഠിക്കാനും അവള്‍ കൂടെയുള്ള പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

എല്ലാ പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടുന്ന അവര്‍ക്കെല്ലാം നല്ല ഭാവി ലഭിക്കുന്ന ഒരു ദിവസത്തെ കുറിച്ചാണ് ടുംബ സ്വപ്നം കാണുന്നത്. ടുംബ നമുക്ക് എല്ലാവര്‍ക്കും മാതൃകയാണെന്നും ഇന്ന് നമുക്ക് കാണാന്‍ സ്വപ്നങ്ങള്‍ ഉണ്ട് എന്നുമാണ് അവിടെയുള്ള പെണ്‍കുട്ടികള്‍ പറയുന്നത്.

Related posts

Leave a Comment