കിടുക്കി, തിമിർത്ത്, കലക്കി; ഡാ​വി​ഞ്ചി സു​രേ​ഷി​ന്‍റെ ക​ര​വി​രു​തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ “​ഒ​ടി​യ​ൻ​’; ഈ ഒടിയന്‍റെ പ്രത്യേകതകളിങ്ങനെ…


ശ്രീ​നാ​രാ​യ​ണ​പു​രം: ഡാ​വി​ഞ്ചി സു​രേ​ഷി​ന്‍റെ ക​ര​വി​രു​തി​ൽ ഒ​ന്ന​ര​യ​ടി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ “ഒ​ടി​യ​ൻ’ രൂ​പം. പു​ലി​മു​രു​ക​ന്‍റെ പോ​ലെ ച​രി​ത്ര​ത്തി​ൽ ഇ​ടം തേ​ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന മോ​ഹ​ൻ ലാ​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഒ​ടി​യ​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ശ​സ്ത ക​ലാ​കാ​ര​നാ​യ ഡാ​വി​ഞ്ചി സു​രേ​ഷ് ചെ​റി​യ രൂ​പ​ത്തി​ൽ ഒ​ടി​യ​ൻ മാ​ണി​ക്യ​നെ എം ​സീ​ലി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

തു​ണി ഒ​ട്ടി​ച്ചുവച്ചാ​ണ് വേ​ഷ​വി​ധാ​നം ഒ​രു​ക്കി​യ​ത്. എം ​സീ​ൽ വ​ർ​ക്കി​നു പു​റ​ത്ത് അ​ക്രി​ലി​ക് ക​ള​ർ അ​ടി​ച്ചാ​ണ് ശി​ൽ​പ്പം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ത​ല​യു​ടെ ഭാ​ഗ​ത്തു എം ​സീ​ലി​ന് പു​റ​മെ കു​റ​ച്ചു ഭാ​ഗ​ത്തു യ​ഥാ​ർ​ഥ ത​ല​മു​ടി ഉ​പ​യോ​ഗി​ച്ച് ഏ​റെ ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ന്പി​ന്‍റെ ത​ട്ട് നി​ർ​മിച്ച് അ​തി​ലാ​ണു കു​ഞ്ഞ് ​ഒ​ടി​യ​നെ​ ഡാ​വി​ഞ്ചി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ര​ണ്ടുദി​വ​സം കൊ​ണ്ടാ​ണ് ത​ന്‍റെ ഈ ​ക​ലാ​സൃ​ഷ്ടി പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നു ഡാ​വി​ഞ്ചി സു​രേ​ഷ് പ​റ​ഞ്ഞു.
മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​ സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​ക്കുവേ​ണ്ടി​യാ​ണ് ​ശി​ല്പം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​നു വേ​ണ്ടി മ​റ്റൊ​ന്ന് കൂ​ടി ഈ ​ക​ലാ​കാ​ര​ന്‍റെ പ​ണി​പ്പു​ര​യി​ലു​ണ്ട്.

Related posts