അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ ചലഞ്ച് ഏറ്റെടുത്ത് ഡേവിഡ് വാര്‍ണര്‍ ! വാര്‍ണറും ഭാര്യയും ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നു…

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനായി എത്തിയ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ബുട്ട ബൊമ്മ’യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പാട്ടിനു ചുവടു വയ്ക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുന്നത്.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഈ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ടിക്ക ടോക്കിലാണ് വാര്‍ണറും ഭാര്യയും ചേര്‍ന്ന് ബുട്ട ബൊമ്മ ഡാന്‍സ് കളിച്ചത്.

https://www.instagram.com/p/B_mINrppW7d/?utm_source=ig_embed&utm_campaign=embed_video_watch_again

മകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്.

ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല വൈകുണ്ഠപുരംലോ മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തിയത്.

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Related posts

Leave a Comment